University News
ഓണേഴ്സ് ബിരുദം; സപ്ലിമെന്ററി അലോട്ട്മെന്റിന് 15 മുതല്‍ അപേക്ഷിക്കാം
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് 15 മുതല്‍ 17 വരെ ഓണ്‍ലൈനില്‍ ( cap.mgu.ac.in ) അപേക്ഷിക്കാം. ഇതുവരെ അപേക്ഷ നല്‍ക്കാത്തവര്‍ക്കും പ്രവേശനം ലഭിക്കാത്തവര്‍ക്കും നിശ്ചിത സമയ പരിധിയില്‍ പ്രവേശനം ഉറപ്പാക്കാന്‍ കഴിയാതിരുന്നവര്‍ക്കും പ്രവേശനം റദ്ദായിപ്പോയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഓണ്‍ലൈന്‍ അപേക്ഷയില്‍ പിഴവു വരുത്തിയതുമൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാതിരുന്നവര്‍ക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദായവര്‍ക്കും പ്രത്യേകമായി ഫീസ് അടയ്ക്കേണ്ടതില്ല. ഇവര്‍ക്ക് നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും പുതിയതായി ഓപ്ഷനുകള്‍ നല്‍കുകയും ചെയ്യാം. സപ്ലിമെന്ററി അലോട്മെന്റില്‍ പങ്കെടുക്കുന്ന എല്ലാവരും പുതിയതായി ഓപ്ഷനുകള്‍ നല്‍കണം. സ്ഥിര പ്രവേശനം എടുത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റില്‍ അപേക്ഷിക്കുകയും അലോട്ട്മെന്റ് ലഭിക്കുകയും ചെയ്താല്‍ പുതിയതായി ലഭിക്കുന്ന അലോട്ട്മെന്റില്‍ പ്രവേശനം എടുക്കേണ്ടിവരും. ഇവരുടെ മുന്‍ പ്രവേശനം റദ്ദാകും. ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും സപ്ലിമെന്ററി അലോട്ട്മെന്റില്‍ അപേക്ഷിക്കാം.

രണ്ടാം പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രവേശനത്തിന് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള രണ്ടാം പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ 14നു മുന്‍പ് പ്രവേശനം നേടണം. നിശ്ചിത സമയപരിധിക്കു മുന്‍പ് പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കപ്പെടും.

പിജി, ബിഎഡ്; ഒന്നാം പ്രത്യേക അലോട്ട്മെന്റിന് 13 വരെ അപേക്ഷിക്കാം

സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്റിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി 13ന് വൈകുന്നേരം അഞ്ചുവരെ നീട്ടി. cap.mgu.ac.in ല്‍ അപേക്ഷ നല്‍കാം.

സ്പോട്ട് അഡ്മിഷന്‍

സ്‌കൂള്‍ ഓഫ് നനോസയന്‍സ് ആന്‍ഡ് നാനോ ടെക്നോളജിയില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി ചേര്‍ന്നു നടത്തുന്ന എംഎസ്്‌സി ഫിസിക്സ് നാനോസയന്‍സ് ആന്‍ഡ് ടെക്നോളജി ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമില്‍ ജനറല്‍ മെറിറ്റില്‍ ആറും എംഎസ്്‌സി കെമിസ്ട്രി നാനോസയന്‍സ് ആന്‍ഡ ടെക്നോളജി പ്രോഗ്രാമില്‍ ജനറല്‍ മെറിറ്റില്‍ മൂന്നും സീറ്റുകള്‍ ഒഴിവുകളുണ്ട്. അര്‍ഹരായവര്‍ 14ന് രാവിലെ 12ന് അസല്‍ രേഖകളുമായി വകുപ്പ് ഓഫീസില്‍(റൂം നമ്പര്‍ 302 കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സ്) എത്തണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ (https://nnsst.mgu.ac.in/) 9495392750, 9447709276, 8281915276.

സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് (എംടിടിഎം) പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളില്‍ (എസ്‌സി2, എസ്ടി1) ഇന്നു സ്പോട്ട് അഡ്മിഷന്‍ നടക്കും. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി ഉച്ചകഴിഞ്ഞ് മൂന്നിനുള്ളില്‍ സര്‍വകലാശാലാ കാമ്പസിലെ വകുപ്പ് ഓഫീസില്‍ എത്തണം.

സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ എംഎസ്ഡബ്ല്യു (സ്‌പെഷലൈസേഷനുകള്‍കമ്യൂണിറ്റി ഡവലപ്മെന്റ്, സൈക്യാട്രിക്സോഷ്യല്‍ വര്‍ക്ക്) പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളില്‍ 14ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി സര്‍വകലാശാലാ കാമ്പസിലെ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസിലെ ഐയുസിഡിഎസ് ഓഫീസില്‍ രാവിലെ 10ന് എത്തണം. 8891391580

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എംഎ (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ മ്യൂസിക് വയലിന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16 മുതല്‍ 18 വരെ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബിവോക് ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ ഓട്ടോമേഷന്‍(2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്ന്യൂ സ്‌കീം മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 14 മുതല്‍ 16 വരെ കോളജുകളില്‍ നടക്കും ടൈം ടേബിള്‍ വെബ് സൈറ്റില്‍ (www.mgu.ac.in)

ഒന്നു മുതല്‍ ഏഴു വരെ സെമസ്റ്ററുകള്‍ ബാച്ച്ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്( 2016 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ിമെന്ററി, 2013 മുതല്‍ 2015 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്പഴയ സ്‌കീം ജനുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21 മുതല്‍ പാലാ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടര്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജിയില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബിവോക് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അക്കൗണ്ടിംഗ് ആന്‍ഡ ടാക്സേഷന്‍,(2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്പുതിയ സ്‌കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 24, 25 തീയതികളില്‍ നടക്കും.

നാലാം സെമസ്റ്റര്‍ ബിവോക് ബിസിനസ് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സേഷന്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്‌കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 14, 15 തീയതികളില്‍ മുരിക്കാശേരി പാവനാത്മാ കോളജില്‍ നടക്കും.

നാലാം സെമസ്റ്റര്‍ ബിവോക് അപ്ലൈഡ് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സേഷന്‍(2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല് 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്‌കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 14ന് അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ ഹോം സയന്‍സ് കോളജില്‍ നടക്കും.

വൈവ വോസി

രണ്ടാം സെമസ്റ്റര്‍ എംഎസ്ബ്ല്യു (സിഎസ്എസ് 2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ 25 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

പത്താം സെമസ്റ്റര്‍ ഐഎംസിഎ(2020 അഡ്മിഷന്‍ റെഗുലര്‍, 2018, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) ഡിഡിഎംസിഎ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷന്‍ വൈവ വോസി പരീക്ഷകള്‍ക്ക് 17 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടെ 18നും സൂപ്പര്‍ ഫൈനോടെ 19നും അപേക്ഷ സ്വീകരിക്കും.
More News