സി-ഡാക്കിനു കീഴിൽ എംടെക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇആർ ആൻഡ് ഡിസിഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ തൊഴിലധിഷ്ഠിത ബിരുദാനന്തര ബിരുദ(എംടെക്ക്.) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രോണിക്സിൽ വിഎൽ എസ്ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി വിഷയങ്ങളിലാണ് അഡ്മിഷന് അവസരമുള്ളത്. കൂടുതൽവിവരങ്ങൾക്ക്: erdciit.ac.in, ഫോൺ: 8547897106, 04712723333 Extn:3250,3318. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30.