അമൃത എൻജിനിയറിംഗ് പ്രവേശന പരീക്ഷാഫലം
തിരുവനന്തപുരം: അമൃത സർവകലാശാലയുടെ ഈ വർഷത്തെ എൻജിനിയറിംഗ് പ്രവേശന പരീക്ഷാ (AEEE) ഫലം പ്രസിദ്ധീകരിച്ചു.
സർവകലാശാലയുടെ അമരാവതി, അമൃതപുരി, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, ഫരീദാബാദ്, നാഗർകോവിൽ കാമ്പസുകളിലെ ബിടെക് കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്.
റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. ഈ വർഷത്തെ JEE, AEEE 2025 അപേക്ഷകർക്കുവേണ്ടിയുള്ള കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്റ് പ്രക്രിയ (CSAP) ഔദ്യോഗികമായി ആരംഭിച്ചു. യോഗ്യതയുള്ള അപേക്ഷകർക്ക് ഇപ്പോൾ അവരുടെ എൻട്രൻസ് സ്കോറുകൾ, അക്കാദമിക് മുൻഗണനകൾ എന്നിവയെ അടിസ്ഥാനമാക്കി അവർ ഇഷ്ടപ്പെടുന്ന ബിടെക് ബ്രാഞ്ചുകളിലേക്കും കാമ്പസുകളിലേക്കും പ്രവേശനം നേടാം. ഓൺലൈൻ കൗൺസിലിംഗ് പ്രക്രിയയിൽ രജിസ്റ്റർ ചെയ്യുന്നതിനും പങ്കെടുക്കുന്നതിനുമായി aeee.amrita.edu എന്ന വെബ്സൈറ്റ് സന്ദർശിക്കാം.