അമലയിൽ ഫോറൻസിക് ശില്പശാല നാളെ
തൃശൂർ: അമല മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗവും സൗത്ത് ഇന്ത്യൻ മെഡിക്കോ ലീഗൽ അസോസിയേഷനും സംയുക്തമായി നടത്തുന്ന ഏകദിന ശില്പശാലയും എം.ആർ. ചന്ദ്രൻ അനുസ്മരണപ്രഭാഷണവും നാളെ നടക്കും.
ദേശീയ ഫോറൻസിക് ദിനാചരണത്തിന്റെ ഭാഗമായി ‘നീതിനിർവഹണത്തിൽ ഡോക്ടറുടെ പങ്ക്’, ’ഡോക്ടർ രോഗി ബന്ധം’ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാകും ശില്പശാല.
പ്രതീകാത്മക കോടതിമുറിയുടെ ഉദ്ഘാടനം രാവിലെ 9.30നു തൃശൂർ ജില്ലാ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് രമ്യ മേനോനും അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐയും ചേർന്നു നിർവഹിക്കും.
രോഗനിർണയത്തിലും മെഡിക്കോ ലീഗൽ കേസുകളിലും പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഫോറൻസിക് നിയമ വിദഗ്ധർ ആശയങ്ങൾ പങ്കുവയ്ക്കും.
അമല അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മേൽ, ഫോറൻസിക് വകുപ്പ് മേധാവി പ്രഫ. ഡോ. പ്രിൻസ് എം. പോൾ, പ്രഫ. ഡോ. ബോബൻ ബാബു, ഡോ. അജിൻ ജോസഫ്, പിആർഒ ജോസഫ് വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.