ലാറ്ററൽ എൻട്രിയിലൂടെ പോളിടെക്നിക് പ്രവേശനം: 30 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: 202526 അധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള സംസ്ഥാനതലത്തിലുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.
കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയിഡഡ്, ഗവ. കോസ്റ്റ് ഷെയറിംഗ് (ഐഎച്ച്ആർഡി/കേപ്/എൽബിഎസ്), സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. പൊതു വിഭാഗങ്ങൾക്ക് 400 രൂപയും പട്ടികജാതി/ പട്ടിക വർഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്.
അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി വൺ ടൈം രജിസ്ട്രേഷൻ ഫീസടച്ച് പൂർത്തിയാക്കണം. 30നകം അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www. polyadmission. org/let.