ബിടെക് ലാറ്ററൽ എൻട്രി: പ്രവേശന പരീക്ഷ ജൂൺ 15ന്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ / സ്വാശ്രയ കോളജുകളിലേക്ക് 202526 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്സിലേക്കുള്ള പ്രവേശനത്തിന് വെബ്സൈറ്റ് വഴി ഓൺലൈനായി 20 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. 22വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ബിടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 15ന് കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. വിശദ വിവരങ്ങൾക്ക്: www. lbscentre.kerala.gov.in, 04712324396.