സ്കോൾ-കേരള ഹയർസെക്കൻഡറി രണ്ടാം വർഷ പ്രവേശനം 5 മുതൽ
തിരുവനന്തപുരം: സ്കോൾകേരള മുഖേന 202526 അധ്യയന വർഷത്തെ ഹയർസെക്കൻഡറി കോഴ്സ് രണ്ടാം വർഷ പ്രവേശനത്തിനും, പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. നിർദിഷ്ഠ യോഗ്യതയുള്ളവർക്ക് www.scolekerala.org മുഖേന ജൂൺ അഞ്ചു മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പ്രവേശനയോഗ്യതകളും നിബന്ധനകളും ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്കോൾകേരള വെബ്സൈറ്റിൽ ലഭ്യമാണ്. സിബിഎസ്ഇ, ഐസിഎസ്ഇ മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കൻഡറി കോഴ്സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും.
ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും നിർദ്ദിഷ്ട രേഖകളും എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾകേരള, വിദ്യാഭവൻ, പൂജപ്പുര പിഒ, തിരുവനന്തപുരം 695 012 എന്ന മേൽവിലാസത്തിൽ നേരിട്ടോ സ്പീഡ് / രജിസ്ട്രേഡ് തപാൽ മാർഗമോ ജൂലൈ രണ്ടിനകം ലഭ്യമാക്കണം.