പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം: 202526 വർഷം സംസ്ഥാനത്ത് പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പുകൾ ഇഗ്രാന്റ് സൈറ്റ് മുഖേന അനുവദിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
അധ്യയന വർഷം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന ചെലവുകൾക്കായുള്ള ലംപ്സം ഗ്രാന്റ്, സ്റ്റൈപൻഡ് തുടങ്ങിയവയും മറ്റ് വിദ്യാഭ്യാസാനുകൂല്യവും ലഭിക്കുന്നതിനായി അർഹതപ്പെട്ട വിദ്യാർഥികൾ ഇഗ്രാന്റ്സ് പോർട്ടൽ 3.0 പോർട്ടലിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾ മുഖേന ജൂലൈ 25നകം അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായോ/ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസ്/ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ: 0471 2304594, 2303229.