ഡോണ്‍ ബോസ്കോ ഗ്ലോബൽ എഡ്യുക്കേഷനിൽ കാന്പസ് പ്ലേസ്മെന്റ്
പാലക്കാട്: ദക്ഷിണേന്ത്യയിലെ നന്പർ വണ്‍ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടായ ഡോണ്‍ ബോസ്കോ ഗ്ലോബൽ എഡ്യുക്കേഷനിൽ ജർമൻ കാന്പസ് പ്ലേസ്മെന്റ് സംഘടിപ്പിച്ചു.
ജർമനിയിലെ ഹാഗനിൽ വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ളവരാണു പ്ലേസ്മെന്റ് ഡ്രൈവിൽ വിദ്യാർഥികളുമായി സംവദിച്ചത്.
ജർമനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ലക്സംബർഗ് തുടങ്ങിയ യൂറോപ്യൻരാജ്യങ്ങളിലെ പഠനസാഹചര്യം, ജോലിസാധ്യത, നിയമവ്യവസ്ഥ, ജീവിതസാഹചര്യങ്ങൾ എന്നിവയെക്കുറിച്ചു വിദ്യാർഥികൾക്കു മാർഗനിർദേശം നൽകി.
ഡോണ്‍ ബോസ്കോ ഗ്ലോബൽ എഡ്യുക്കേഷൻ മാനേജർ ഫാ. സാബു പാലക്കീൽ, ഡയറക്ടർ ഫാ. രാജു ചക്കനാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 202526 വർഷത്തേക്കുള്ള പ്ലേസ്മെന്റ് അവസരങ്ങൾ വിദ്യാർഥികൾക്ക് ഉറപ്പുവരുത്താൻ ഡോണ്‍ ബോസ്കോ ഗ്ലോബൽ എഡ്യുക്കേഷൻ സജ്ജരാണെന്നു ഡയറക്ടർ ഫാ. രാജു ചക്കനാട്ട് പറഞ്ഞു.