ജെഡിസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ 2025 ഏപ്രിൽ മാസം നടത്തിയ ജെഡിസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 സ്കീമിൽ 1398 പേരും (76.98%) 2022 പ്രൈവറ്റ് സ്കീമിൽ 140 പേരും (50.36%) വിജയിച്ചു.
2015 സ്കീമിൽ 33 പേർ (39.29%) വിജയിച്ചു. പരീക്ഷാഫലത്തിന്റെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ ജൂലൈ 17 വരെ അതത് സഹകരണ പരിശീലന കേന്ദ്രം / കോളജുകളിൽ സ്വീകരിക്കും. പരീക്ഷാഫലം www. scu.kerala. gov.in ൽ ലഭ്യമാണ്.