കീം 2025: പുതുതായി അപേക്ഷ സമർപ്പിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് 202526 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ആർക്കിടെക്ചർ (ബിആർക്ക്), മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ (എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെ) എന്നിവയിലേക്ക് പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.
കീം 2025 മുഖേന എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ളപക്ഷം മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ/ ആർക്കിടെക്ചർ എന്നിവ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും, സംവരണ ക്ലെയ്മുകൾ ചേർക്കുന്നതിനുമുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ട്.
കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ NATA പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയവർക്ക് ആർക്കിടെക്ചർ (ബിആർക്ക്) കോഴ്സിനും NTA നടത്തിയ നീറ്റ് യുജി 2025 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയവര്ക് മെഡിക്കൽ കോഴ്സിനും അപേക്ഷിക്കാം.
ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകള്ക്കു പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും കീം 2025ൽ ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്സുകൾ/സംവരണം കൂട്ടിച്ചേർക്കുന്നതിനും 23ന് ഉച്ചയ്ക്ക് 12വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും.
വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ 20.02.2025 തീയതിയിലെ വിജ്ഞാപനം കാണുക.