ഫെഡറല്‍ ബാങ്ക് സ്കോളര്‍ഷിപ്പ്: പട്ടിക പ്രസിദ്ധീകരിച്ചു
കൊച്ചി: 2024 25 വര്‍ഷത്തെ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.
കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളില്‍നിന്നുള്ള ഭിന്നശേഷിക്കാരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കാണു സ്കോളര്‍ഷിപ്പ്. ഈ വര്‍ഷം 500 വിദ്യാര്‍ഥികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായി.
എംബിബിഎസ്, ബിഇ, ബിടെക്, ബിഎസ്സി നഴ്സിംഗ്, ബിഎസ്സി അഗ്രികള്‍ചര്‍ (ഓണേഴ്സ്), എംബിഎ കോഴ്സുകളിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കാണു സ്കോളര്‍ഷിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ പട്ടിക https:// www.federalbank.co.in/documents/d/guest/fhmfscholarshipresultsforwebsite202425 എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.