ഇ-ഗ്രാന്റ്സ്: 15നകം അപേക്ഷിക്കണം
തിരുവനന്തപുരം: 202526 വർഷം സംസ്ഥാനത്ത് എസ്എസ്എൽസി വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് അധ്യയനവർഷം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന ചെലവുകൾക്കായി ലംസം ഗ്രാന്റ്, സ്റ്റൈപ്പന്‍ഡ് തുടങ്ങിയ പ്രീമെട്രിക് സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന് ഇഗ്രാന്റസ് 3.0 പോർട്ടൽ മുഖേന അപേക്ഷ ക്ഷണിച്ചു.
സ്കോളർഷിപ്പിന് അർഹതപ്പെട്ട വിദ്യാർഥികൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾ മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ ജൂലൈ 15 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2304594.