എംസിഎ കോഴ്സ്: അപേക്ഷകളിൽ തിരുത്തലിന് അവസരം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 202526 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ റെഗുലർ (എംസിഎ റെഗുലർ) കോഴ്സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി.
ആവശ്യമായ തിരുത്തലുകൾ 24നു മുമ്പ് www.lbscentre.kerala.gov.inലെ അപ്ലിക്കേഷൻ പോർട്ടൽ മുഖേന വരുത്തണം. അപേക്ഷകന്റെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്സ് പ്രകാരം ആവശ്യമായ തിരുത്തലുകൾ വരുത്തിയവർ ഇനി ചെയ്യേണ്ടതില്ല. കൂടുതൽവിവരങ്ങൾക്ക്: 04712324396, 2560361,