സ്കോൾ: കേരള ഹയർസെക്കൻഡറി രണ്ടാം വർഷ പ്രവേശനം ജൂലൈ 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സ്കോൾകേരള 202526 അധ്യയന വർഷത്തെ ഹയർസെക്കൻഡറി കോഴ്സിന് രണ്ടാം വർഷ പ്രവേശനം/ പുനഃപ്രവേശനത്തിന് ഓൺലൈനായി ജൂലൈ 15 വരെ രജിസ്റ്റർ ചെയ്യാം.
ഫീസ് ഘടനയും രജിസ്ട്രേഷൻ മാർഗനിർദേശങ്ങളും www. scolekerala.org വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 17നു വൈകുന്നേരം അഞ്ചിനു മുൻപായി സ്കോൾകേരളയുടെ സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം.