പോളിടെക്നിക് ഡിപ്ലോമ: സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: 202526 അധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്/ IHRD/CAPE/ LBS/സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്പോട്ട് അഡ്മിഷൻ ജൂലൈ 11 മുതൽ 15 വരെ അതാതു സ്ഥാപനങ്ങളിൽ നടക്കും.
അപേക്ഷകർ www.polyadmission.org/letൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിലെ സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേക്കും പുതിയ ഓപ്ഷനുകൾ നൽകാം.
ഒഴിവുകൾ നികത്തുന്നതിനായി നിലവിലെ റാങ്ക് ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തിൽ നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പുതുതായി അപേക്ഷ സമർപ്പിക്കാം. പുതുതായി അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ www.poly admission.org/let അഡ്മിഷൻ പോർട്ടലിലെ ഹോം പേജിൽ ലഭ്യമായിട്ടുള്ള One Time Registration ലിങ്ക് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് Candidate login link വഴി അപേക്ഷ സമർപ്പിക്കാം.
സ്പോട്ട് അഡ്മിഷനു വേണ്ടി പുതുതായി പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് One Time Registrationനും അപേക്ഷ സമർപ്പണത്തിനും ജൂലൈ 10 വരെ അവസരം ഉണ്ടായിരിക്കും. One Time Registration ഫീസായി പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾ 200 രൂപയും മറ്റു വിഭാഗങ്ങൾ 400 രൂപയും ഓൺലൈനായി അടയ്ക്കണം.
നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പുതുതായി ലഭിക്കുന്ന അപേക്ഷകൾകൂടി ഉൾപ്പെടുത്തി പ്രവേശന നടപടികൾ പൂർത്തീകരിക്കും. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്നിക് കോളജ് അടിസ്ഥാനത്തിൽ www.poly admission.org/let വെബ്സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസിലാക്കാം. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അത് പരിശോധിച്ച് ഒഴിവുകൾ ലഭ്യമായ പോളിടെക്നിക് കോളജിൽ ഹാജരാകുവാൻ ശ്രദ്ധിക്കണം.