പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തിനു പുറത്തു പഠനം നടത്തുന്നവർക്കും സംസ്ഥാനത്തിനകത്ത് ഹയർസെക്കൻഡറി, സിഎ/സിഎംഎ/സിഎസ് കോഴ്സുകൾ പഠിക്കുന്നതുമായ ഒബിസി, ഇബിസി വിഭാഗം വിദ്യാർഥികൾക്കും പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന PMYASASVI PostMatric Scholarship for OBC & EBC എന്ന കേന്ദ്രാവിഷ്കൃത പദ്ധതിക്കായി നടപ്പു വർഷത്തെ അപേക്ഷകൾ സമർപ്പിക്കാം. ഇതിനായി ഇഗ്രാന്റ്സ് വെബ്പോർട്ടൽ ജൂലൈ ഒന്നു മുതൽ 31 വരെ ഓപ്പൺ ചെയ്തു നൽകിയിട്ടുണ്ട്.
ഈ പദ്ധതി സംബന്ധിച്ച് വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ചിട്ടുള്ള സർക്കുലർ www.egrantz.kerala.gov.in, www.bcdd. kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. കൊല്ലം മേഖലാ ഓഫീസ് 0474 2914417, എറണാകുളം മേഖലാ ഓഫീസ് 0484 2429130, പാലക്കാട് മേഖലാ ഓഫീസ് 0492 2222335, കോഴിക്കോട് മേഖലാ ഓഫീസ് 0495 2377786.