University News
എ​ൽ​എ​ൽ​എം കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട് ലോ ​​​കോ​​​ള​​​ജി​​​ൽ എ​​​ൽ​​​എ​​​ൽ​​​എം കോ​​​ഴ്സി​​​ൽ 202526 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റി​​​ലേ​​​ക്ക് ഇ​​​ട​​​യ്ക്ക് പ​​​ഠ​​​നം നി​​​ർ​​​ത്തി​​​യ​​​വ​​​ർ​​​ക്ക് പു​​​നഃ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും ഇ​​​പ്പോ​​​ൾ തൃ​​​ശൂ​​​ർ ഗ​​​വ. ലോ ​​​കോ​​​ള​​​ജി​​​ൽ പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് കോ​​​ള​​​ജ് മാ​​​റ്റ​​​ത്തി​​​നും എ​​​ട്ടി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷാ​​​ഫോ​​​മും മ​​​റ്റു​​​വി​​​വ​​​ര​​​ങ്ങ​​​ളും കോ​​​ള​​​ജ് ലൈ​​​ബ്ര​​​റി​​​യി​​​ൽനി​​​ന്നും ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം എ​​​ൽ​​​എ​​​ൽ​​​ബി ഡി​​​ഗ്രി മാ​​​ർ​​​ക്ക് ലി​​​സ്റ്റ്, പ്ര​​​വേ​​​ശ​​​നസ​​​മ​​​യ​​​ത്തു​​​ ല​​​ഭി​​​ച്ച അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ, അ​​​വ​​​സാ​​​നം എ​​​ഴു​​​തി​​​യ പ​​​രീ​​​ക്ഷ​​​യു​​​ടെ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​യു​​​ടെ ശ​​​രി​​​പ്പ​​​ക​​​ർ​​​പ്പു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. പു​​​നഃ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു ശി​​​പാ​​​ർ​​​ശ ​​​ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​വ​​​രും കോ​​​ള​​​ജ് മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രും യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ ഫീ​​​സ​​​ട​​​ച്ചു ഉ​​​ത്ത​​​ര​​​വ് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ ശേ​​​ഷം കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.

കോ​​​ള​​​ജ് മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ തൃ​​​ശൂ​​​ർ ഗ​​​വ. കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ കോ​​​ള​​​ജ് മാ​​​റ്റ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണം. പു​​​നഃ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച ശേ​​​ഷം ഒ​​​ഴി​​​വ് വ​​​രു​​​ന്ന സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​ത്ര​​​മേ കോ​​​ള​​​ജ് മാ​​​റ്റ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യു​​​ള്ളു.
More News