ജര്‍മന്‍ വൊക്കേഷണൽ ട്രെയിനിംഗ് അവസരം
കൊച്ചി: ബി വൺ, ബി ടുവോടെ ജര്‍മന്‍ ഭാഷാപരിജ്ഞാനം നേടിയ പ്ലസ്ടു സയൻസ് വിദ്യാർഥികൾക്കു ജര്‍മന്‍ വൊക്കേഷണൽ ട്രെയിനിംഗ് പ്രോഗ്രാമിന് ( Nursing Ausbildung) അവസരം. എഫ്എസ്ജെയും മൂന്നു വര്‍ഷത്തെ വൊക്കേഷണല്‍ പരിശീലനമാണു നൽകുന്നത്.
ഡോക്യുമെന്റേഷനും, വീസ ആപ്ലിക്കേഷനുള്ള സൗകര്യവും ഒരുക്കും. ജൂലൈ ഏഴു മുതല്‍ 11 വരെ വീറ്റോസ് ഹോസ്പിറ്റലുമായി നേരിട്ട് ഇന്റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഡബ്ല്യുഇഎൽഐ) വെട്ടത്ത് ലെയിന്‍, എ.എം. തോമസ് റോഡ്, പള്ളിമുക്ക്, കൊച്ചി16 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 90375 44029, 90374 64029.