വർക്കിംഗ് പ്രഫഷണൽ ഡിപ്ലോമ പ്രവേശനം: സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: 202526 അധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ ഐഎച്ച്ആർഡി/ സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ വർക്കിംഗ് പ്രഫഷണൽ ഡിപ്ലോമ പ്രവേശനത്തിനുള്ള സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ 10 മുതൽ 14 വരെ അതാതു സ്ഥാപനങ്ങളിൽ നടത്തും. വർക്കിംഗ് പ്രഫഷണൽ ഡിപ്ലോമ പ്രവേശനം നടത്തുന്നതിന് പുതുതായി അംഗീകാരം ലഭിച്ചിട്ടുള്ള പോളിടെക്നിക് കോളജുകളിലേക്കും അപേക്ഷകൾ സമർപ്പിക്കാം. വിശദ വിവരങ്ങൾ www.polyadmission .org/wpൽ ലഭ്യമാണ്.