ജര്‍മന്‍ പ്രാവീണ്യ പരീക്ഷ
കൊച്ചി: ജര്‍മന്‍ പ്രാവീണ്യ പരീക്ഷകള്‍ക്കു ഗൊയ്ഥെസെന്ട്രത്തിന്റെ തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള കേന്ദ്രങ്ങളില്‍ സീറ്റുകള്‍ ഉറപ്പാക്കാമെന്ന വ്യാജേന സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു.
ചില വ്യക്തികള്‍ ഇത്തരം വ്യാജ സന്ദേശങ്ങള്‍ വാട്സാപ് ഗ്രൂപ്പുകളിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു ഗൊയ്ഥെസെന്ട്രത്തിന്റെ വിശദീകരണം. പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന വ്യക്തികളില്‍നിന്ന് ഉയര്‍ന്ന ഫീസ് ആവശ്യപ്പെടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ജര്‍മന്‍ പരീക്ഷാ രജിസ്ട്രേഷന് വിശദാംശങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കുമായി www.german.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്ന് അധികൃതർ അറിയിച്ചു.