ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്: സ്കോർ പരിശോധിക്കാം
തിരുവനന്തപുരം: 2025ലെ ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി വിദ്യാർഥികൾ ഓൺലൈനായി സമർപ്പിച്ച യോഗ്യതാ പരീക്ഷയുടെ മാർക്കും NATA സ്കോറും സൂക്ഷ്മപരിശോധനയ്ക്കുശേഷം വിദ്യാർഥികൾക്ക് പരിശോധനയ്ക്കായി www.cee. kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വെബ്സൈറ്റിലെ ‘KEAM 2025Candidate Portal’ എന്ന ലിങ്കിലൂടെ ഇന്നു രാത്രി 11.59 വരെ വിദ്യാർഥികൾക്ക് മാർക്ക്/NATA സ്കോർ വിവരങ്ങൾ പരിശോധിക്കാം. അപ്ലോഡ് ചെയ്ത മാർക്ക് ലിസ്റ്റുകളിൽ അപാകതകൾ ഉണ്ടായിരുന്നവർക്ക് അവരുടെ മാർക്കുകൾ പരിശോധനാവേളയിൽ ദൃശ്യമാകുന്നതല്ല.
അത്തരക്കാർ ആവശ്യമായ മാർക്ക് ലിസ്റ്റുകൾ/അപാകത ഇല്ലാത്ത വ്യക്തമായ മാർക്ക് ലിസ്റ്റുകൾ വെബ്പേജിലൂടെ അപ്ലോഡ് ചെയ്യണം ഫോൺ: 0471 23232120, 2338487.