തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ഐസിടി അക്കാദമി അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്കു കേരള സർക്കാരിനു കീഴിലുള്ള ഐസിടി അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു. മൂന്നുമാസത്തെ ഓണ്‍ലൈൻ അപ്സ്കില്ലിംഗ് പ്രോഗ്രാമുകളായ മാസ്റ്ററിംഗ് ഡിജിറ്റൽ മാർക്കറ്റിംഗ് വിത്ത് എഐ, ഡെവ്ഓപ്സ് വിത്ത് അസൂറി, സർട്ടിഫൈഡ് ഫുൾട്ടർ ഡവലപ്പർ എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ബിരുദധാരികൾ, നിലവിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. ഐസി ടാക്കിന്റെ എറണാകുളം, കച്ചേരിപ്പടിയിലെ ലേണിംഗ് സെന്ററിൽ നടത്തുന്ന, ഡേറ്റാ സയൻസ് ആൻഡ് അനലറ്റിക്സ്, ഫുൾസ്റ്റാക് ഡവലപ്മെന്റ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് കോഴ്സുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം.
കൂടാതെ, സർട്ടിഫൈഡ് സ്പെഷലിസ്റ്റ് ഇൻ എസ്ഡെറ്റ് എന്ന കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. 20 വരെ ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്, 7594051437, 47127 00811. വെബ്സൈറ്റ്: https://ictkera la.org/ interest.