നാലുവർഷ ബിരുദ പ്രോഗ്രാം പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം
വിവിധ പഠനവകുപ്പുകളിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകൾക്കായുളള (202526 അധ്യയന വർഷം) പ്രവേശനത്തിനുളള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. യോഗ്യത: പ്ലസ്ടു/ഹയർസെക്കൻഡറി തത്തുല്യം. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അപേക്ഷകൾ
വഴി ഓൺലൈനായി സമർപ്പിക്കാം. അപേക്ഷാഫീസ്: എസ്സി/എസ്ടി 600/ രൂപ. മറ്റുളളവർ 1200/ രൂപ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 10. വിശദവിവരങ്ങൾക്ക്: 04712308328, 9188524612.
ഇമെയിൽ: cssfyugphelpHYPERLINK "mailto:
[email protected]"2025HYPERLINK "mailto:
[email protected]"@gmail.com
..
പരീക്ഷ വിജ്ഞാപനം
2025 ജൂണിൽ നടത്തുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഏപ്രിൽ 2025 ഇലക്ട്രോണിക്സ് (340) പരീക്ഷയുടെ പ്രാക്ടിക്കൽ മേയ് ആറു മുതൽ ഒന്പതുവരെ അതാത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ (332) (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2019 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2018 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ മേയ് അഞ്ച്, ആറ് തീയതികളിൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽനടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).