2025 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ന്യൂജെനറേഷൻ ഡബിൾ മെയിൻ ബിഎസ്സി മാത്തമാറ്റിക്സ് & കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബിഎ ഇക്കണോമിക്സ് ആൻഡ് മാത്തമാറ്റിക്സ് ഡിഗ്രി പരീക്ഷകളുടെ (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷി ക്കേണ്ട അവസാന തീയതി 14. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
പരീക്ഷാവിജ്ഞാപനം
2025 ജൂലൈ ഒന്പതിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2019 2023 അഡ്മിഷൻ, മേഴ്സിചാൻസ് 2011 2018 അഡ്മിഷൻ) ബിരുദ പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ
കാര്യവട്ടം കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐഎംകെ), സിഎസ്എസ് സ്ട്രീമിൽ, എംബിഎ ജനറൽ (ഈവനിംഗ് റെഗുലർ) (202527 ബാച്ച്) പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഇൻഡസ്ട്രി/സർവീസ് സെക്ടറിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉള്ള ബിരുദധാരികൾക്ക് പങ്കെടുക്കാം. താല്പര്യം ഉള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 2025 ജൂൺ 21 രാവിലെ 10ന് കേരളസർവകലാശാല കാര്യവട്ടം കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ എത്തിച്ചേരണം.
സൂക്ഷ്മപരിശോധന
2025 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2025 ജൂൺ 10 മുതൽ 18 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഇ.ജെ. III സെക്ഷനിൽ ഹാജരാകണം.