ബിരുദ,ബിരുദാനന്തര ബിരുദ, ബിഎഡ് പ്രവേശന നടപടികൾ തുടങ്ങി
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/ സ്വാശ്രയ/യുഐറ്റി/ഐഎച്ച്ആർഡി. കോളജുകളിലെ 202526 അധ്യയന വർഷത്തിലെ നാല് വർഷ (3+1) ബിരുദ കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 15 വരെ ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷനായി സർവകലാശാല അഡ്മിഷൻ വെബ്സൈറ്റ്(https://admissions.keralauniversity.ac.in/fyugp2025) നാല് വർഷ ബിരുദ
പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് പ്രസ്തുത പ്രോഗ്രാം പൂർത്തിയാക്കുവാൻ 3 ഓപ്ഷനുകൾ ലഭ്യമാണ്.
1) മൂന്ന് വർഷ ബിരുദം:
പ്രവേശനം നേടി മൂന്നാം വർഷം കോഴ്സ് പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് എക്സിറ്റ് ഓപ്ഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. വിദ്യാർഥികൾക്ക് തന്റെ മേജർ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ (വിജയകരമായി പൂർത്തിയാക്കുന്നവർക്ക്) 3 വർഷ ബിരുദം ലഭിക്കും.
2) നാലുവർഷബിരുദം (ഓണേഴ്സ്):
നാല് വർഷം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഓണേഴ്സ് ബിരുദം ലഭിക്കും.
3) നാല് വർഷ ബിരുദം (ഓണേഴ്സ് വിത്ത് റിസർച്ച്):
ഗവേഷണ മേഖലയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 4വർഷ ബിരുദം തെരഞ്ഞെടുക്കാം.വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥി കൾക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ഡിഗ്രി ലഭിക്കും.
ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കണം. രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാം. ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ മുഖാന്തിരം അടക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 900/ (എസ് സി വിഭാഗത്തിന് 500/ ) രൂപയാണ്. അഡ്മിഷൻ സംബന്ധിച്ചുള്ള അതാതു സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രകുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും ശ്രദ്ധിക്കണം.
ഹെൽപ്പ്ലൈൻ നമ്പർ : 8281883052
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2025
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ/ എയ്ഡഡ്/സ്വാശ്രയ/യുഐറ്റി/ഐഎച്ച്ആർഡി. കോളജുകളിലെ 57 ൽപ്പരം ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ജൂൺ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കണം. രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാം. പരാതിരഹിതമായ ഓൺലൈൻ രജിസ്ട്രേഷൻ ലക്ഷ്യമിടുന്നതിനാൽ വിദ്യാർഥികൾ അതീവ ശ്രദ്ധയോടെയും ക്യത്യതയോടെയും രജിസ്ട്രേഷൻ നടപടികൾ (മാർക്ക് എൻട്രി) ഉൾപ്പെടെ പൂർത്തിയാക്കണം.
രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ ഫോൺ നമ്പർ പ്രവേശന നടപടികൾ
അവസാനിക്കുന്നത് വരെ ഒരുകാരണവശാലും മാറ്റരുത്.ഏകജാലക സംവിധാനത്തിലുള്ള
എല്ലാ ഫീസുകളും ഓൺലൈൻ വഴി മാത്രം അടയ്ക്കണം. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് കോളജുകളിലേക്കോ സർവകലാശാലയിലേക്കോ അയയ്ക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് അതാത് കോളജുകളിൽ ഹാജരാകണം. ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 1000/ (എസ്എസിവിഭാഗത്തിന് 550/ ) രൂപയാണ്. സംശയനിവാരണത്തിന് എല്ലാ പ്രവർത്തി ദിവസങ്ങളിലും 8281883052 എന്ന ഹെൽപ്പ്ലൈൻ നമ്പരിൽ ബന്ധപ്പെടാം.
ഒന്നാം വർഷ ബിഎഡ് പ്രവേശനം 2025
കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/
സ്വാശ്രയ/കെയുസിറ്റിഇ കോളജുകളിലേക്കുള്ള 202526 അധ്യയന വർഷത്തിലെ ബിഎഡ് കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ 22 വരെ സ്വീകരിക്കും. 20 ഓപ്ഷൻ വരെ സെലക്ട് ചെയ്യാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളും പ്രോഗ്രാമുകളും മാത്രം മുൻഗണനക്രമത്തിൽ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് അതാത് കോളജുകളിൽ ഹാജരാക്കണം. ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 1000/ (എസ് എസി വിഭാഗത്തിന് 550/) രൂപയാണ്. ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ മുഖാന്തിരം അടയ്ക്കണം. ഹെൽപ്പ്ലൈൻ നമ്പർ: 8281883053.
ഒന്നാം വർഷ ബിരുദ പ്രവേശനം; പുതിയ കോഴ്സുകൾ ഉൾപ്പെടുത്തി
കേരളസർവകലാശാലയുടെ നാല് വർഷ ബിരുദ പ്രവേശനത്തിനുള്ള അഡ്മിഷൻ പോർട്ടലിൽ നിലവിലുള്ള കോളജുകൾ/കോഴ്സുകൾക്ക് പുറമെ ഗ്രേസ് ഇന്റർനാഷണൽ അക്കാദമി പുനലൂരിൽ ബിഎസ്സി സൈക്കോളജി, ബികോം ഫിനാൻസ് എന്നീ കോഴ്സുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിലേക്കുള്ള അവസാന തീയതിയായ 2025 ജൂൺ 15 വരെ കോളജ്/ കോഴ്സ് ഓപ്ഷനുകൾ നൽകാവുന്നതാണ്/പുനഃക്രമീകരിക്കാവുന്നതാണ്.
പരീക്ഷാഫലം
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി
ഫിസിക്സ് (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്
ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ &എംഎസ്സി ബയോടെക്നോളജി (മേഴ്സിചാൻസ്)
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എഥഡഏജ ഏപ്രിൽ 2025 (റെഗുലർ 2024 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വിദ്യാർത്ഥികളുടെയും കോളജിന്റെയും പോർട്ടലിൽ ലഭിക്കം. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ഓൺലൈനായി 25 വരെ വിദ്യാർത്ഥികളുടെ പോർട്ടൽ വഴി അപേക്ഷിക്കാം.
പ്രാക്ടിക്കൽ/ഇന്റേൺഷിപ്പ് വൈവവോസി
2025 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി കൗൺസിലിങ് സൈക്കോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ജൂൺ 20 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷയുടെ (ന്യൂമറിക്കൽ അനാലിസിസ് വിത്ത് പൈത്തൻ) പ്രാക്ടിക്കൽ 16 ന് യൂണിവേഴ്സിറ്റി കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 മാർച്ചിൽ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 16 മുതൽ 19 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 മാർച്ചിൽ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റർ എംഎസ്സി ഹോം സയൻസ് (ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്) കോഴ്സിന്റെ ഇന്റേൺഷിപ്പ് വൈവവോസി 18 ന് അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2025 ജൂലൈയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എംഎഡ് (2022 സ്കീം റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022 അഡ്മിഷൻ) (2018 സ്കീം സപ്ലിമെന്ററി 2020, 2021 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ 19 വരെയും 150/ രൂപ പിഴയോടെ 23 വരെയും 400/ രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ രജിസ്ട്രേഷൻ തീയതി ദീർഘിപ്പിച്ചു
നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/ എംഎസ്ഡബ്ല്യൂ/എംഎംസിജെ/എംഎഎച്ച്ആർഎം/എംറ്റിറ്റിഎം (ന്യൂജെനറേഷൻ കോഴ്സുകൾ ഉൾപ്പെടെ) (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 2022 അഡ്മിഷൻ) ജൂൺ 2025 പരീക്ഷകളുടെ രജിസ്ട്രേഷൻ പിഴകൂടാതെ13
വരെയും 150/ രൂപ പിഴയോടെ 17 വരെയും 400/ രൂപ പിഴയോടെ 19 വരെയുമായി ദീർഘിപ്പിച്ചിരിക്കുന്നു. 2025 ജൂൺ 30 മുതൽ ആരംഭിക്കാനിരുന്ന മേൽപ്പറഞ്ഞ പരീക്ഷകൾ15 മുതൽ ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിവോക് ട്രാവൽ ആൻഡ് ടൂറിസം (357) ഓൺ ജോബ് ട്രെയിനിംഗ് പരീക്ഷയുടെ പ്രാക്ടിക്കൽ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
20 ന് നടത്താൻ നിശ്ചയിച്ചിരുന്ന ബികോം ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയ്ക്ക്
തിരുവനന്തപുരം ഗവ. കോളജ് ഫോർ വിമൻസ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ തിരുവനന്തപുരം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ പരീക്ഷ എഴുതാം.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ്
അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സ്സിലേക്ക് (27 &28 ബാച്ചുകൾ) അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്എസ്എൽസി./തത്തുല്യം. ഫീസ് : ₹ 3000/. കാലാവധി : 3 മാസം. വിശദവിവരങ്ങൾ: 9633812633/04712308846 (ഓഫീസ്).
സീറ്റൊഴിവ്
സൈക്കോളജി വിഭാഗം നടത്തുന്ന പിജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിങ് കോഴ്സിലേക്ക് എസ്സി06, എസ്ടി01 ഉൾപ്പെടെ 21 സീറ്റുകളിലേക്ക് ഒഴിവുണ്ട്. കേരളസർവകലാശാല അംഗീകരിച്ച സൈക്കോളജി ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ അസ്സൽ രേഖകളുമായി 13 ന് കാര്യവട്ടം കാമ്പസ്സിലെ കേരളസർവകലാശാല സൈക്കോളജി പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 04712308304,