University News
പരീക്ഷാവിജ്ഞാപനം
2025 ജൂലൈയിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ജർമ്മൻ (2024 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

സീറ്റൊഴിവ്

അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) പതിനഞ്ചാമത് ബാച്ചിലേക്ക് ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു/തത്തുല്യം. ഫീസ് : 6500/ രൂപ. കാലാവധി : 6 മാസം. അപേക്ഷാഫോം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30
തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന്. വിശദവിവരങ്ങൾക്ക് 04712308846/9562722485 എന്നീ
നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ കാഞ്ഞിരംകുളം ഗവ.കെഎൻഎം ആർട്സ് &സയൻസ് കോളജിൽ നടത്തപ്പെടുന്ന ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്ലസ് ടു
ആണ് അപേക്ഷകരുടെ യോഗ്യത. അപേക്ഷാഫോം ഗവ.കെഎൻഎം ആർട്സ് &സയൻസ് കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അവസാന തീയതി 30. കോണ്ടാക്ട് നമ്പർ : 9947115190.

ടൈംടേബിൾ

ഏഴാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി (2013 സ്കീം 2014 അഡ്മിഷൻ മാത്രം) സെഷണൽ ഇംപ്രൂവ്മെന്‍റ് വിദ്യാർഥികൾ 2013 സ്കീം 2014 അഡ്മിഷൻ മാത്രം), കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗിലെ സപ്ലിമെന്‍ററി വിദ്യാർത്ഥികൾ 2014 2017 അഡ്മിഷൻ വരെ) ഏപ്രിൽ 2025 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 ജൂലൈയിൽ നടത്തുന്ന നാലാം സെമസ്റ്റർ എംസിഎ (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്‍ററി 2021 &2022 അഡ്മിഷൻ 2020 സ്കീം) പ്രോജക്ട് വർക്ക് &കോംപ്രിഹെൻസീവ് വൈവ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

വായനവാരാചരണം

ലൈബ്രറിയിൽ ഈ വർഷത്തെ വായനാവാരാചരണം 2025 ജൂൺ 19 മുതൽ 25 വരെ സർവകലാശാല ലൈബ്രറി ഹാളിൽ നടത്തപ്പെടുന്നു. വായന, യോഗ എന്നീ വിഷയങ്ങൾ ആസ്പദമാക്കിയുള്ള പുസ്തകങ്ങളുടെയും ആനുകാലികങ്ങളുടെയും പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. ലൈബ്രറി അംഗങ്ങൾ അല്ലാത്ത പൊതുജനങ്ങൾക്കും പ്രദർശനം കാണാൻ അവസരമുണ്ടായിരിക്കും.

ഒന്നാം വർഷ ബിരുദ പ്രവേശനം2025; ഒന്നാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

202526 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദപ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്‌സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗ്ഇൻ ചെയ്ത് അലോട്ട്മെന്‍റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്‍റ് ലഭിച്ചവർ നിശ്ചിത സർവകലാശാല അഡ്മിഷൻ ഫീസ് പ്രൊഫൈലിൽ നിന്നും ഓൺലൈനായി ഒടുക്കി പ്രിന്റൗട്ട് സൂക്ഷിക്കണം. അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത ശേഷം കോളജിൽ ടെമ്പററി അഡ്മിഷൻ എടുക്കണം. കോളജ് പ്രവേശനം 19.06.2025, 20.06.2025, 21.06.2025 &23.06.2025 തീയതികളിൽ.
More News