കാര്യവട്ടം കാന്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള (ഐഎംകെ), സിഎസ്എസ് സ്കീമിൽ നടത്തുന്ന വിവിധ എംബിഎ കോഴ്സുകളിലേക്ക് 2025 2027 ബാച്ച് പ്രവേശനത്തിന് എംബിഎ (ജനറൽ) എസ്ടി 2 സീറ്റുകൾ വീതവും എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) എസ്സി. 6, എസ്ടി 2, EWS (BPL) 3, ഈഴവ 2 സീറ്റുകൾ വീതവും എംബിഎ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് എസ്ടി 1, എസ്സി 1 ഒഴിവുകളിലേക്ക് 2025 ജൂൺ 26 ന് കാര്യവട്ടം ഐഎംകെയിൽ രാവിലെ 10 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 1000/ രൂപയും SC/ST വിഭാഗത്തിന് 500 രൂപയുമാണ്.
അപേക്ഷ ക്ഷണിക്കുന്നു
ജർമൻ പഠന വിഭാഗം നടത്തുന്ന ജർമൻ A1 (Deutsch A1) ഹ്രസ്വകാല കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്ടു/തത്തുല്യം/ഉയർന്ന യോഗ്യത, കോഴ്സ് ഫീ: 8000/ രൂപ, കാലയളവ്: 80 മണിക്കൂർ (2 മുതൽ 3 മാസം), സമയം: രാവിലെ 7.30 9 മണി വരെ (തിങ്കൾ മുതൽ വെള്ളി വരെ), ആകെ സീറ്റ്: 30, മിനിമം അപേക്ഷകൾ : 10, അപേക്ഷാഫീസ് 105 രൂപയും രജിസ്ട്രേഷൻ ഫീസ് 105 രൂപയുമാണ്. (സർവകലാശാല കാഷ് കൗണ്ടർ വഴിയോ ഓൺലൈൻ മുഖേനയോ അടയ്ക്കാവുന്ന താണ്). അപേക്ഷാഫോം () എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. (പൂരിപ്പിച്ച അപേക്ഷകൾ 2025 ജൂലൈ 02 ന് വൈകുന്നേരം 4 മണി വരെ പാളയം സെനറ്റ് ഹൗസ് കാമ്പസിലെ ജർമൻ പഠന വിഭാഗത്തിൽ സ്വീകരിക്കും.
ജർമൻ പഠന വിഭാഗം നടത്തുന്ന ജർമൻ A2 (Deutsch A2) ഹ്രസ്വകാല കോഴ്സിന് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു/തത്തുല്യ യോഗ്യത & കേരളസർവകലാശാലയിൽ നിന്നുള്ള ജർമൻ A1 (Deutsch A1) സർട്ടിഫിക്കേഷൻ. കോഴ്സ് ഫീ: 9000/ രൂപ, കാലയളവ് : 80 മണിക്കൂർ (2 മുതൽ 3 മാസം), സമയം രാവിലെ 7.30 ഒന്പതുവരെ (തിങ്കൾ മുതൽ വെള്ളി വരെ), ആകെ സീറ്റ്: 30, മിനിമം അപേക്ഷകൾ: 10, അപേക്ഷാഫീസ് 105 രൂപയും രജിസ്ട്രേഷൻ ഫീസ് 105 രൂപയുമാണ് (സർവകലാശാല കാഷ് കൗണ്ടർ വഴിയോ ഓൺലൈൻ മുഖേനയോ അടയ്ക്കാം). അപേക്ഷാഫോം() എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ 2025 ജൂലൈ 02 ന് വൈകുന്നേരം നാലുവരെ പാളയം സെനറ്റ് ഹൗസ് കാമ്പസിലെ ജർമൻ പഠന വിഭാഗത്തിൽ സ്വീകരിക്കുന്നതാണ്.
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നടത്തുന്ന ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേക്കും മൂന്ന് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്സിലേക്കും അപേക്ഷ ക്ഷണിക്കുന്നു. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം പ്രായപരിധി ഇല്ല അപേക്ഷാഫോം ക്രിസ്ത്യൻ കോളജ് ലൈബ്രറിയിൽ നിന്ന് ലഭിക്കും. ജൂണിൽ ആരംഭിക്കുന്ന ക്ലാസുകളിലേക്ക് താത്പര്യമുള്ള വിദ്യാർഥികൾ 30 നകം അപേക്ഷകൾ സമർപ്പിക്കണം.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഡിസംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബിബിഎ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2019 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 2025 ജൂലൈ രണ്ടു വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ രജിസ്ട്രേഷൻ
2025 ഓഗസ്റ്റ് 14ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) (റെഗുലർ 2024 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022, 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2016 2019 അഡ്മിഷൻ) പരീക്ഷാ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
ടൈംടേബിൾ
2025 ഏപ്രിലിൽ നടത്തിയ റെഗുലർ ബിടെക് (2013 സ്കീം) ഏഴാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ്, അഞ്ചാം സെമസ്റ്റർ (2013 സ്കീം) ജനുവരി 2025, ഏഴാം സെമസ്റ്റർ ഏപ്രിൽ 2025 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
ഗസ്റ്റ് അധ്യാപക പാനൽ തയാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് രണ്ട് വർഷ പി.ജി, നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ഗസ്റ്റ് അധ്യാപക പാനൽ (Hourly basis) തയാറാക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. നിയമനം യുജിസി മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 30 ന് മുൻപായി ദി ഹെഡ്, ഡിപ്പാർട്ട്മെന്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കേരളസർവകലാശാല ലൈബ്രറി ബിൽഡിംഗ് (ഒന്നാം നില), പാളയം, യൂണിവേഴ്സിറ്റി പിഒ, തിരുവനന്തപുരം 695 034 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷകളുടെ സുഷ്മപരിശോധനയ്ക്കുശേഷം ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരെ ഇന്റർവ്യൂ തീയതി ഈമെയിലിലുടെ അറിയിക്കും.