ആറാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ്, ഏപ്രിൽ 2025 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in). കേരള സർവകലാശാല 2024 ജൂലൈയിൽ നടത്തിയ ബിപിഎ പാർട്ട് മെയിൻ ആന്വൽ സ്കീം (മേഴ്സി ചാൻസ് 2004 അഡ്മിഷൻ മുതൽ 2010 അഡ്മിഷൻ വരെ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ജൂലൈ 9 വരെ അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാതീയതി
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗ് വച്ച് നടത്താനിരുന്ന എട്ടാം സെമസ്റ്റർ (2020 സ്കീം) ജൂൺ 2025 റെഗുലർ/സപ്ലിമെന്ററി, ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ മാറ്റിവച്ച പ്രായോഗിക പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ടൈംടേബിൾ
നാലാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ ജൂലൈ 2025 ഡിഗ്രി പരീക്ഷകളുടെ (റെഗുലർ 2023 അഡ്മിഷൻ, ഇപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജൂലൈ 18ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിബിഎ ആന്വവൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ ഡിഗ്രി പരീക്ഷകയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പ്രായോഗിക പരീക്ഷ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗ് എട്ടാം സെമസ്റ്റർ (2020 സ്കീം), ജൂൺ 2025 (റെഗുലർ/സപ്ലിമെന്ററി) ഇലക്ട്രോണിക്സ് &കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ബ്രാഞ്ചിലെ വിദ്യാർഥികൾക്കുള്ള പ്രായോഗിക പരീക്ഷകൾ ഏഴു മുതൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
ആറാം സെമസ്റ്റർ ബിബിഎ, ബിസിഎ, ബിഎ, ബിഎസ്.സി, ബികോം, ബിപിഎ, ബിഎസ്.ഡബ്ല്യൂ, ബിവോക്, ബിഎംഎസ്, ഏപ്രിൽ 2025 കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കുവേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡ് / ഹാൾടിക്കറ്റുമായി 01072025 മുതൽ 08072025 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ സെക്ഷനിൽ ഹാജരാകണം.
നാല് വർഷ ബിരുദ പ്രോഗ്രാം 20252026 ബാച്ചിന്റെ ക്ലാസുകൾ
നാല് വർഷ ബിരുദ പ്രോഗ്രാം 20252026 ബാച്ചിന്റെ ക്ലാസുകൾ ആരംഭിക്കുന്ന 2025 ജൂലൈ ഒന്നാം തീയ്യതി എല്ലാ സർക്കാർ/എയ്ഡഡ്/സ്വാശ്രയ കോളജുകളിലും വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നതിനാൽ ഇന്ന് (ചൊവ്വ) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പന്തളം എന്നിവിടങ്ങളിലെ മൂന്നാം സെമസ്റ്റർ കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പ് പ്രവർത്തിക്കില്ല.
ഒന്നാം വർഷ ബിഎഡ് പ്രവേശനം 2025 അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ജൂലൈ 01
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ/ എയ്ഡഡ്/ സ്വാശ്രയ/ കെയുസിടിഇ കോളജികളിലെ 202526 വർഷത്തിലേക്കുള്ള ബിഎഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്. ബിരുദം യോഗ്യതയായുള്ള ബിഎഡ് കോഴ്സുകളിലേക്ക് നിലവിലെ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. കെയുസിടിഇ മാനേജ്മെന്റ് ക്വാട്ടയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ നൽകാം. അലോട്ട്മെൻര് സംബന്ധമായ മറ്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ .സംശയനിവാരണത്തിനായി 8281883053 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.