ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ/എയ്ഡഡ്/സ്വാശ്രയ/യുഐടി കോളേജുകളിലേക്കുള്ള 202526 അധ്യയന വർഷത്തിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് അഡ്മിഷൻ വെബ്സൈറ്റിൽ (https://admissions.keralauniversity.ac.in/pg2025 ) പ്രസിദ്ധീകരിച്ചു. പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്മെന്റ് പരിശോധിച്ചതിനു ശേഷം ഓപ്ഷനുകൾ ചേർക്കുന്നതും, ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തുന്നതിന് ഇന്നുവരെ അവസരം ഉണ്ട്. ഒന്നാം ഘട്ട അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. ഷെഡ്യുൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
കേരളസർവകലാശാല പഠനവകുപ്പുകളിലേക്കുളള പ്രവേശനം 2025 ജൂലൈ 3 ന്
കേരളസർവകലാശാല പഠനവിഭാഗങ്ങളിലേക്കുളള എംഎ, എംഎസ്സി, എംടെക്, എംസിജെ, എംകോം, എംഎൽഐഎസ്സി, എൽഎൽഎം, എംഎസ്ഡബ്ല്യൂ, എംഎഡ് എന്നീ പ്രോഗ്രാമുകളിലേക്കുളള ആദ്യഘട്ട പ്രവേശനം നാളെ അതാത് വകുപ്പുകളിൽ നടത്തും. ആദ്യഘട്ട അലോട്ട്മെന്ററിനായി ഹാജരാകേണ്ട വിദ്യാർഥികൾ അവരുടെ അഡ്മിഷൻ പ്രൊഫൈലിൽ നിന്ന് അഡ്മിഷൻ മെമ്മോ ഡൌൺലോഡ് ചെയ്ത് ആവശ്യമായ രേഖകളോടുകൂടി പ്രവേശന
സമയത്ത് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2308328, മൊബൈൽ 9188524612.
പരീക്ഷാ വിജ്ഞാപനം
രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം, ആഗസ്റ്റ് 2025 (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2017 &മാു; 2019 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ജൂലൈ 2 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഓഗസ്റ്റ് 12 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബിഎ/ബികോം/ബിബിഎ എൽഎൽബി ബിരുദ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2025 മാർച്ചിൽ നടത്തിയ അവസാന വർഷ ബിബിഎ ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 &2020 അഡ്മിഷൻ, മേഴ്സിചാൻസ് 2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധൻയ്ക്കും 2025 ജൂലൈ 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ടൈംടേബിൾ
2025 ജൂലൈ 25, ഓഗസ്റ്റ് 20 എന്നീ തീയതികളിൽ ആരംഭിക്കുന്ന ബിഡെസ് (ഫാഷൻ ഡിസൈൻ) കോഴ്സിന്റെ രണ്ട്, നാല് സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിപിഎ, ബിഎംഎസ്, ബിഎസ്ഡബ്ല്യു, ബിവോക് എന്നീ സിബിസിഎസ്എസ് (സിആർ) (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ, മേഴ്സിചാൻസ് 2017 &2019
അഡ്മിഷൻ), ജൂലൈ 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷാഫീസ്
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിപിഎ, ബിഎംഎസ്, ബിഎസ്ഡബ്ല്യു (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 20202022 അഡ്മിഷൻ, മേഴ്സിചാൻസ് 2017 &2019 അഡ്മിഷൻ), ബിവോക് (റഗുലർ 2024 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 20202022 അഡ്മിഷൻ, മേഴ്സിചാൻസ് 2017 & 2019 അഡ്മിഷൻ), ഓഗസ്റ്റ് 2025 എന്നീ സിബിസിഎസ്എസ് (സിആർ) പരീക്ഷകൾക്ക് പിഴകൂടാതെ 9 വരെയും 150 രൂപ പിഴയോടെ 12 വരെയും 400 രൂപ പിഴയോടെ 15 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
സൂക്ഷ്മപരിശോധന
ആറാം സെമസ്റ്റർ ബിഎസ്സി (സിബിസിഎസ്), ഏപ്രിൽ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ ഇന്നുമതൽ എട്ടുവരെയുള്ള പ്രവ്യത്തിദിനങ്ങളിൽ ഹാജരാകണം.
ആറാം സെമസ്റ്റർ ബികോം (159) (സിബിസിഎസ്), ഏപ്രിൽ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ ഇന്നുമതൽ ഒൻപതുവരെവരെയുള്ള പ്രവ്യത്തിദിനങ്ങളിൽ ഹാജരാകണം.