ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം; സ്പോർട്സ് ക്വാട്ട അഡ്മിഷൻ
സർട്ടിഫിക്കറ്റ് പുനഃപരിശോധനക്ക് അവസരം കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. സ്പോർട്സ് ക്വാട്ട ഓപ്ഷൻ നൽകിയ വിദ്യാർഥികൾക്ക് അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗ്ഇൻ ചെയ്ത് (https://admissions.keralauniversity.ac.in/pg2025)
വെരിഫിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം. സർട്ടിഫിക്കറ്റ് Reject ആയ വിദ്യാർത്ഥികൾക്ക്, നിലവിൽ അപ് ലോഡ് ചെയ്ത സർട്ടിഫിക്കറ്റിന്റെ ന്യൂനത പരിഹരിച്ച് ഒൻപതുവരെ പ്രൊഫൈലിൽ അപ് ലോഡ് ചെയ്യാം. നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കുന്ന പരാതികൾ പരിഗണിച്ചതിന് ശേഷം ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒൻപതിനു ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല. ഹെൽപ്പ്ലൈൻ നമ്പർ:8281883052.
ബി.എഡ് പ്രവേശനം 2025 26
ബിഎഡ് എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള അഡ്മിഷൻ 10 ന്. കേരളസർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ബി.എഡ് കോളജുകളിലെ (എയ്ഡഡ്) കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള അതാത് കമ്മ്യൂണിറ്റിയിലെ യോഗ്യരായ വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് സർവകലാശാല അഡ്മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ പ്രക്രിയ നടത്തുന്നത്.
വിദ്യാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും മറ്റ് അനുബന്ധരേഖകളും (പ്രൊഫൈലിൽ അവകാശപ്പെട്ടിട്ടുള്ള എല്ലാ യോഗ്യതകളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ) സഹിതം 10 ന് 12 മണിക്ക് മുൻപായി അതാത് കോളജുകളിൽ ഹാജരാകണം.
പരീക്ഷ പുനഃക്രമീകരിച്ചു
ഒൻപതിന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ തീയതി വെബ്സൈറ്റിൽ ലഭിക്കും. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
ടൈംടേബിൾ പുനഃപ്രസിദ്ധീകരിച്ചു
2025 ജൂലൈ 25 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പുനഃപ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ടൈംടേബിൾ
നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് &ലിറ്ററേച്ചർ, ജൂലൈ 2025 (റെഗുലർ 2023 അഡ്മിഷൻ, ഇപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 20202021 അഡ്മിഷൻ, മേഴ്സിചാൻസ് 20132019 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധികരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് &ഡേറ്റാ സയൻസ്) (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷകൾ 2025 ജൂലൈ 13 വരെ ഓൺലൈനായി സമർപ്പിക്കാം. വിദ്യാർഥികളുടെ അപേക്ഷാഫീസ് ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരം വെബ്സൈറ്റിൽ ലഭ്യമാണ്.
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (മേഴ്സിചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷകൾ 13 വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി ഏപ്രിൽ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പരീക്ഷയുടെ ഹാൾ ടിക്കറ്റുമായി 2025 ജൂലൈ 8,10,11 തീയതികളിൽ റീവാലുവേഷൻ വിഭാഗത്തിൽ എത്തിച്ചേരണം. നടത്തിയ ഒന്നാം സെമസ്റ്റർ ബിഎൽഐഎസ്സി (വിദൂര വിദ്യാഭ്യാസം) നവംബർ 2024 ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കുവേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡ്/ഹാൾടിക്കറ്റുമായി 15 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ സെക്ഷനിൽ ഹാജരാകണം.
മൂല്യനിർണ്ണയ ക്യാമ്പുകൾ പ്രവർത്തിക്കില്ല
കേരളസർവകലാശാലയുടെ തിരുവനന്തപുരം, കൊല്ലം. ആലപ്പുഴ. പന്തളം എന്നിവിടങ്ങളിലെ മൂല്യനിർണ്ണയ ക്യാമ്പുകൾ ബുധനാഴ്ച പ്രവർത്തിക്കുന്നതല്ല.