എംപിഎഡ് പ്രവേശനത്തില്‍ വയസിളവ്
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പിജി പഠന ബോര്‍ഡ് തീരുമാന പ്രകാരം 202526അധ്യയന വര്‍ഷത്തെ എംപിഎഡ് പ്രോഗ്രാം പ്രവേശനത്തിന് ഉയര്‍ന്ന പ്രായ പരിധിയില്‍ എസ്ഇബിസി വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് മൂന്നു വര്‍ഷവും എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് അഞ്ച് വര്‍ഷവും ഇളവനുവദിച്ചിട്ടുണ്ട് . (ജനറല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഉയര്‍ന്ന പ്രായ പരിധി 25 വയസ്) ഫോണ്‍: 0494 2407016, 2407017.
സൂക്ഷ്മപരിശോധനാഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ് നവംബര്‍ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ബയോകെമിസ്ട്രി, വിദൂര വിഭാഗം മൂന്നാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി, എംഎ സാന്‍സ്‌ക്രിറ്റ് സാഹിത്യ സ്‌പെഷ്യല്‍ നവംബര്‍ 2024 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.