University News
എംബിഎ (ഫുള്‍ ടൈം/ പാര്‍ട്ട് ടൈം) പ്രവേശനം; 19 വരെ അപേക്ഷിക്കാം
കാലിക്കട്ട് സര്‍വകലാശാലാ കൊമേഴ്സ് ആന്‍ഡ് മാനേജ്‌മെന്‍റ് സ്റ്റഡീസ്‌ പഠനവകുപ്പ്, സര്‍വകലാശാലാ സ്വാശ്രയ സെന്‍ററുകള്‍, സ്വാശ്രയ കോളജുകള്‍ എന്നിവിടങ്ങളിലേക്കുള്ള 2025 വര്‍ഷത്തെ എംബിഎ (ഫുള്‍ ടൈം/ പാര്‍ട്ട് ടൈം) പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ജൂണ്‍ 19ന് വൈകിട്ട് നാലുവരെ നീട്ടി. സ്‌കൂള്‍ ഓഫ് മാനേജ്മന്‍റ് സ്റ്റഡീസ് പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ എം.ബി.എ. ഈവനിംഗ് പ്രോഗ്രാം 2025 26 അധ്യയന വര്‍ഷം മുതല്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ അപേക്ഷിച്ചവരില്‍ പാലക്കാട്, കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസുകളില്‍ എംബിഎ ഈവനിംഗ് പ്രോഗ്രാം ഓപ്ഷനില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ [email protected] ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ അവരുടെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/. ഫോണ്‍: 0494 24070 16, 7017, 2407363.

ബിഎഡ് പ്രവേശനം 2025; 9 വരെ അപേക്ഷിക്കാം

കാലിക്കട്ട് സര്‍വകലാശാലയുടെ 2025 അധ്യയന വര്‍ഷത്തെ കൊമേഴ്സ് ഓപ്ഷന്‍ ഒഴികെയുള്ള ബിഎഡ്, ബിഎഡ് സ്‌പെഷല്‍ എഡ്യുക്കേഷന്‍ ഹിയറിംഗ് ഇംപയര്‍മെന്‍റ്/ ഇന്‍റലക്ച്വല്‍ ഡിസെബിലിറ്റി പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ജൂണ്‍ 19ന് വൈകുന്നേരം അഞ്ചുവരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/ . ഫോണ്‍: 0494 2407016, 2660600.

പ്രഫസര്‍ അഭിമുഖം

കാലിക്കട്ട് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ പ്രൊഫസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് 20.09.2024 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായി കണ്ടെത്തിയവര്‍ക്കുള്ള അഭിമുഖം ജൂണ്‍ 26ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

സെക്യൂരിറ്റി ഗാര്‍ഡ് അഭിമുഖം

കാലിക്കട്ട് സര്‍വകലാശാലാ എന്‍ജിനീയറിംഗ് കോളജില്‍ (ഐ.ഇ.ടി.) കരാറടിസ്ഥാനത്തിലുള്ള സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് 14.03.2025 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായി കണ്ടെത്തിയവര്‍ക്കുള്ള അഭിമുഖം ജൂലൈ 11ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷകളില്‍ മാറ്റം

രണ്ടാം സെമസ്റ്റര്‍ ( 2022 പ്രവേശനം മുതല്‍ ) ബിഎഡ് സ്‌പെഷല്‍ എഡ്യുക്കേഷന്‍ ഹിയറിംഗ് ഇംപയര്‍മെന്‍റ്/ ഇന്‍റലക്ച്വല്‍ ഡിസെബിലിറ്റി വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ 18ന് നടത്താനിരുന്ന ഏപ്രില്‍ 2025 റഗുലര്‍/സപ്ലിമെന്‍റ്റി പരീക്ഷ ജൂണ്‍ 20ന് നടത്തും.

വയനാട് ലക്കിടി ഓറിയന്‍റല്‍ കോളേജ് ഓഫ് ഹോട്ടല്‍ മാനേജമെന്‍റിലെ ഒന്നാം വര്‍ഷ (2023, 2024 പ്രവേശനം) ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി, (2022 പ്രവേശനം) ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ 18, 19 തീയതികളില്‍ നടത്താനിരുന്ന ഏപ്രില്‍ 2025 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകള്‍ യഥാക്രമം ജൂണ്‍ 21, 28 തീയതികളില്‍ നടത്തും. മറ്റു പരീക്ഷകളുടെ തീയതി സമയം എന്നിവയില്‍ മാറ്റമില്ല.

പരീക്ഷ

ലോ കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ (2024 പ്രവേശനം) എല്‍എല്‍എം ക്രിമിനല്‍ ലോ ആന്‍റ് കോണ്‍സ്റ്റിറ്റിയുഷണല്‍ ലോ (ഡബിള്‍ സ്‌പെഷ്യലൈസേഷന്‍) ജൂണ്‍ 2025 റഗുലര്‍ പരീക്ഷ ജൂണ്‍ 25ന് തുടങ്ങും.

ലോ കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം(2020 പ്രവേശനം) ജൂണ്‍ 2024, (2021 പ്രവേശനം മുതല്‍) ജൂണ്‍ 2025 റഗുലര്‍/ സപ്ലിമെന്‍ററി പരീക്ഷകള്‍ ജൂണ്‍ 25ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയഫലം

ആറാം സെമസ്റ്റര്‍ (CBCSS) ബിഎ, ബിഎസ്ഡബ്ല്യൂ, ബിവിസി, ബിഎഫ്ടി, എഎഫ്‌യു. ഏപ്രില്‍ 2025 റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
More News