University News
ബിരുദ പ്രവേശനം 2025; ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
2025 2026 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്‍റെ ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് പ്രവേശന വിഭാഗം വെബ്സൈറ്റിലെ സ്റ്റുഡന്‍റ്സ് ലോഗിനിൽ ജൂൺ 18ന് വൈകിട്ട് മൂന്ന് വരെ അലോട്ട്മെന്‍റ് പരിശോധിക്കാം. നേരത്തെ സമര്‍പ്പിച്ച അപേക്ഷയിൽ തിരുത്തലുകൾ (പേര്, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി എന്നിവ ഒഴികെ ) വരുത്തുന്നതിനുള്ള സൗകര്യം ജൂൺ 18ന് വൈകുന്നേരം മൂന്ന് മണി വരെ ലഭ്യമാകും. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്‍റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. Edit / Unlock ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ ശ്രമിച്ചവർ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്‍റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അലോട്ട്മെന്‍റ് പ്രക്രിയകളില്‍ നിന്ന് പുറത്താകും. പ്രസ്തുത അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം റഗുലര്‍ അലോട്ട്മെന്‍റുകള്‍ക്ക് ശേഷം മാത്രമേ ഉണ്ടാകൂ. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്മെന്‍റ് റദ്ദാകും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസാന അവസരമാണിത്. വിശദവിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍: 0494 2407016, 7017.

ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളിൽ മാറ്റം

അഫിലിയേറ്റഡ് കോളജുകൾ / വിദൂരവിഭാഗം എന്നിവിടങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായവർക്ക് ജൂൺ 18, 19 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ( സിബിസിഎസ്എസ് പിജി 2020 പ്രവേശനം ) പിജി സെപ്റ്റംബർ 2024, നാലാം സെമസ്റ്റർ (സിസിഎസ്എസ് 2011, 2012, 2013 പ്രവേശനം) യുജി സെപ്റ്റംബർ 2021, എട്ടാം സെമസ്റ്റർ (2000 മുതൽ 2003 വരെ പ്രവേശനം ) ബിടെക് / (2000 മുതൽ 2008 വരെ പ്രവേശനം) പാർട്ട് ടൈം ബിടെക് സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ യഥാക്രമം ജൂൺ 23, 24 തീയതികളിൽ നടത്തും. മറ്റു പരീക്ഷകളുടെ തീയതി സമയം എന്നിവയിൽ മാറ്റമില്ല.

എംബിഎ ഡെസർട്ടേഷൻ ജൂലൈ 14 വരെ സമർപ്പിക്കാം

നാലാം സെമസ്റ്റർ (സിയുസിഎസ്എസ് ഫുൾ ടൈം) എംബിഎ, (സിയുസിഎസ്എസ്) എംബിഎ ഇന്‍റർനാഷണൽ ഫിനാൻസ്, എംബിഎ ഹെൽത് കെയർ മാനേജ്‌മന്‍റ് ജൂലൈ 2025 പരീക്ഷയുടെ ഡെസർട്ടേഷൻ പിഴ കൂടാതെ ജൂലൈ 14 വരെയും 650 രൂപ പിഴയോടെ തുടർന്നുള്ള നാല്‌ ദിവസങ്ങളിലും പരീക്ഷാഭവനിൽ സ്വീകരിക്കും.

ഹാൾടിക്കറ്റ്

ജൂൺ 25ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി ) ബികോം, ബിബിഎ, ബിടിഎച്ച്എം, ബിഎച്ച്എ, (സിയുസിബിസിഎസ്എസ് യുജി) ബികോം ഹോണേഴ്‌സ്, ബികോം പ്രഫഷണൽ ( 2019 മുതൽ 2023 വരെ പ്രവേശനം ) ഏപ്രിൽ 2025 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

വൈവ

വിദൂര വിഭാഗം നാലാം സെമസ്റ്റർ (എസ്ഡിഇ സിബിസിഎസ്എസ് ) എംഎ സംസ്‌കൃതം ( ലാംഗ്വേജ്, ലിറ്ററേച്ചർ ആൻഡ് സാഹിത്യ ), എംഎ ഇംഗ്ലീഷ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി വൈവ ജൂൺ 26ന് നടക്കും. കേന്ദ്രം: എംഎ സംസ്‌കൃതം ശ്രീ കേരള വർമ്മ കോളജ് തൃശ്ശൂർ, എംഎ ഇംഗ്ലീഷ് സെന്‍റ് ജോസഫ്സ് കോളജ് ദേവഗിരി കോഴിക്കോട്.

വിദൂര വിഭാഗം നാലാം സെമസ്റ്റർ (എസ്ഡിഇ സിബിസിഎസ്എസ്) എംഎ ഇക്കണോമിക്സ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി വൈവ ജൂൺ 25ന് തുടങ്ങും. കേന്ദ്രം: തൃശ്ശൂർ, പാലക്കാട് (സൗത്ത് സോൺ ജൂൺ 26, 27, 28, 30) ജില്ലവികളിലെ വിദ്യാർഥികൾക്ക് എംഡി കോളജ് പഴഞ്ഞി തൃശ്ശൂർ. കോഴിക്കോട്, മലപ്പുറം, വയനാട് (നോർത്ത് സോൺ ജൂൺ 25, 26) ജില്ലവികളിലെ വിദ്യാർഥികൾക്ക് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കോഴിക്കോട്.

വിദൂര വിഭാഗം നാലാം സെമസ്റ്റർ (സിബിസിഎസ്എസ് സിഡിഒഇ) എംഎ മലയാളം ഏപ്രിൽ 2025 സപ്ലിമെന്‍ററി വൈവ ജൂൺ 27ന് നടക്കും. കേന്ദ്രം: സാമൂതിരി ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്. സമയം: രാവിലെ 9.45. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പരീക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (പിജി സിബിസിഎസ്എസ് 2021 പ്രവേശനം മുതൽ) എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും വിദൂര വിഭാഗം വിദ്യാർഥികൾക്കുള്ള രണ്ടാം സെമസ്റ്റർ (പിജി എസ്ഡിഇ സിബിസിഎസ്എസ്) എംഎ, എംഎസ്‌സി, എംകോം (2020, 2021 പ്രവേശനം) ഏപ്രിൽ 2024, (2022 പ്രവേശനം മുതൽ) ഏപ്രിൽ 2025 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ആഗസ്റ്റ് ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.

പരീക്ഷാഫലം

പത്താം സെമസ്റ്റർ ബിആർക് ( 2017 മുതൽ 2020 വരെ പ്രവേശനം ) ഏപ്രിൽ 2025, (2015, 2016 പ്രവേശനം) ജൂലൈ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ (സിസിഎസ്എസ് പിജി) എംഎ ഫോക്‌ലോർ നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ (2024 പ്രവേശനം) ഇന്‍റലക്ച്വൽ ഡിസെബിലിറ്റി, ( 2023, 2024 പ്രവേശനം ) ഹിയറിംഗ് ഇംപയർമെന്‍റ് നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മൂന്ന്, അഞ്ച് സെമസ്റ്റർ (സിബിസിഎസ്എസ്) ബിഎംഎംസി നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
More News