ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കട്ട് സർവകലാശാലയുടെ 2025 2026 അധ്യയന വർഷത്തെ കൊമേഴ്സ് ഓപ്ഷൻ ഒഴികെയുള്ള ബിഎഡ്, ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ ഹിയറിംഗ് ഇംപയർമെന്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാണ്. ജൂൺ 25ന് വൈകിട്ട് അഞ്ചു വരെ (മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി ഒഴികെ) എഡിറ്റിംഗ് സൗകര്യം ലഭ്യമാകും. എഡിറ്റിംഗ് വരുത്തിയവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. എഡിറ്റ് ചെയ്യാൻ ശ്രമിച്ചവർ അപേക്ഷ പൂർത്തീകരിച്ച് പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കിൽ തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താക്കും. പ്രസ്തുത അപേക്ഷകൾ പൂർത്തീകരിക്കുന്നതിനുള്ള അവസരം രണ്ടാം അലോട്ട്മെന്റിന് ശേഷം മാത്രമേ ഉണ്ടാകൂ. യാതൊരു കാരണവശാലും പൂർത്തീകരിക്കാത്ത അപേക്ഷ അലോട്ട്മെന്റിന് പരിഗണിക്കില്ല. അപേക്ഷകർ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകിയ മാർക്ക് കൃത്യമാണെന്നും എൻഎസ്എസ്, എൻസിസി തുടങ്ങിയ വെയിറ്റേജ് സർട്ടിഫിക്കറ്റുകൾ ബിരുദ പ്രോഗ്രാമിന്റെ കാലയളവിലുള്ളതാണെന്നും എൻസിഎൽ, ഇഡബ്ല്യുഎസ് സംവരണ വിവരങ്ങൾ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407017, 7016, 2660600.
എംബിഎ പ്രവേശനം; ഗ്രൂപ്പ് ഡിസ്കഷനും അഭിമുഖവും
കാലിക്കട്ട് സർവകലാശാലാ കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പിലേക്കും സർവകലാശാലയുടെ വിവിധ എസ്എംഎസ് സെന്ററുകളിലേക്കുമുള്ള 2025 26 അധ്യയന വർഷത്തെ എംബിഎ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിച്ചവർക്കുള്ള ഗ്രൂപ്പ് ഡിസ്കഷനും വ്യക്തിഗത അഭിമുഖവും ജൂൺ 25ന് തുടങ്ങും. അർഹരായവരുടെ പട്ടിക സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഇ മെയിലിൽ മെമോ അയച്ചിട്ടുണ്ട്. അഭിമുഖത്തിന് ഹാജരാകേണ്ട തീയതിയും ഹാജരാകേണ്ടവരുടെ റോൾ നമ്പറും ഹാജരാകേണ്ട സമയവും ക്രമത്തിൽ: ജൂൺ 25 റോൾ നമ്പർ 25266 മുതൽ 25315 രാവിലെ പത്ത്, റോൾ നമ്പർ 25316 മുതൽ 25365 വരെ ഉച്ചക്ക് രണ്ട്, ജൂൺ 26 റോൾ നമ്പർ 25366 മുതൽ 25415 രാവിലെ പത്ത്, റോൾ നമ്പർ 25416 മുതൽ 25465 വരെ ഉച്ചക്ക് രണ്ട്, ജൂൺ 27 റോൾ നമ്പർ 25466 മുതൽ 25515 വരെ രാവിലെ പത്ത്, റോൾ നമ്പർ 25516 മുതൽ 25536 വരെ ഉച്ചക്ക് രണ്ട്. കേന്ദ്രം: കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാലാ കാമ്പസ്.
പിജി നോൺ ഇംഗ്ലീഷ് പ്രവേശനപരീക്ഷ കണ്ഫര്മേഷന് നൽകണം
കാലിക്കട്ട് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകളിലേക്ക് 2025 26 അധ്യയന വർഷത്തെ പിജി ഇംഗ്ലീഷ് പ്രവേശനത്തിന് ( പിജി ക്യാപ് 2025 ) ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരിൽ ബിരുദ തലത്തില്‍ ഇംഗ്ലീഷ് കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ക്കുള്ള പ്രവേശന പരീക്ഷക്ക് ഹാജരാകാന്‍ താല്പര്യമുള്ളവര് നിര്‍ബന്ധമായും ജൂൺ 27 ന് വൈകുന്നേരം നാലിനുള്ളിൽ സർവകലാശാലാ വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് ലോഗിൻ വഴി കണ്ഫര്മേഷന് നല്‍കേണ്ടതാണ്. കണ്ഫര്മേഷന് നല്കാത്തവരെ പ്രവേശന പരീക്ഷയ്ക്ക് പരിഗണിക്കില്ല. പരീക്ഷാ കേന്ദ്രം, തീയതി, സമയം എന്നിവ പിന്നീടറിയിക്കും.
വിദൂര വിഭാഗം ട്യൂഷൻ ഫീസ് ജൂൺ 28 വരെ അടയ്ക്കാം
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷനു കീഴിലെ (സിബിസിഎസ്എസ് യുജി 2023 പ്രവേശനം) ബിഎ, ബികോം, ബിബിഎ വിദ്യാർഥികളുടെ മൂന്നാം വർഷ ( അഞ്ച്, ആറ് സെമസ്റ്റർ ) ട്യൂഷൻ ഫീസ് 500 രൂപ പിഴയോടുകൂടിയും പഠന സാമഗ്രികൾ അയക്കുന്നതിനുള്ള തപാൽ ചാർജ് പിഴ കൂടാതെയും അടയ്ക്കേണ്ട അവസാന തീയതി ജൂൺ 28 വരെ നീട്ടി. ഇതിന് മറ്റൊരവസരം ഉണ്ടാകുന്നതല്ല. കൂടുതൽ വിവിരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ: 0494 2407356, 0494 2400288.
വൈവാ കേന്ദ്രത്തിൽ മാറ്റം
ജൂൺ 26 മുതൽ ജൂലൈ മൂന്ന് വരെ കാലിക്കട്ട് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പ് സെമിനാർ ഹാളിൽ നടത്താനിരുന്ന വിദൂര വിഭാഗം നാലാം സെമസ്റ്റർ (എസ്ഡിഇ സിബിസിഎസ്എസ്) എംഎ പൊളിറ്റിക്കൽ സയൻസ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി വൈവ കാലിക്കട്ട് സർവകലാശാലാ ഇസ്ലാമിക് ചെയറിൽ നടത്തും.
പരീക്ഷ റദ്ദാക്കി
മെയ് 22ന് നടന്ന ഒന്നാം സെമസ്റ്റർ ( 2024 സ്കീം ) ബി.ടെക്. "MC 24 104 A Basics of Mechanical and Civil Engineering" (QP Code: D 116223) പേപ്പർ നവംബർ 2024 റഗുലർ പരീക്ഷ റദ്ദാക്കി. പുനഃ പരീക്ഷ ജൂലൈ 16ന് നടക്കും. സമയം 1.30 മുതൽ നാല് വരെ.
പരീക്ഷ
സർവകലാശാലാ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയിനിംഗ് കോളജുകളിലെയും നാലാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) രണ്ടു വർഷ ബിഎഡ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 14ന് തുടങ്ങും.
സർവകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ( സിസിഎസ്എസ് പിജി ) വിവിധ എംഎ, എംഎസ്സി, എംകോം, എംബിഎ, എംടിഎ, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 14ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.