ഡോ. ജോണ്‍ മത്തായി സെന്ററില്‍ എം.സി.എ. സീറ്റൊഴിവ്
തൃശൂര്‍ അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്ററിലെ കാലിക്കട്ട് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (സിസിഎസ്ഐടി.) 2025 അധ്യയന വര്‍ഷത്തെ എംസിഎ പ്രോഗ്രാമില്‍ സംവരണ സീറ്റൊഴിവുണ്ട്. എസ്സി. ഒന്‍പത്, എസ്ടി രണ്ട്, ഇഡബ്ല്യൂഎസ് ഏഴ്, മുസ്ലിം മൂന്ന്, ഇടിബി മൂന്ന്, എല്‍സി ഒന്ന്, ഒബിഎച്ച്. ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ രണ്ടിന് വൈകിട്ട് മൂന്ന് മണി വരെ ഡോ. ജോണ്‍ മത്തായി സെന്ററിലെ സിസിഎസ്ഐടിയില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9526146452, 9539833728.
മണ്ണാര്‍ക്കാട് സിസിഎസ്ഐടിയില്‍ എംസിഎ സീറ്റൊഴിവ്
മണ്ണാര്‍ക്കാടുള്ള കാലിക്കട്ട് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കംപ്യൂട്ടര്‍ സയന്‍സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ( സിസിഎസ്ഐടി ) 2025 അധ്യയന വര്‍ഷത്തെ എംസിഎ പ്രോഗ്രാമില്‍ സംവരണ സീറ്റൊഴിവുണ്ട്. എസ്സി അഞ്ച്, എസ്ടി രണ്ട്, ഇഡബ്ല്യൂഎസ് മൂന്ന്, ഇടിബി രണ്ട്, ഒബിഎച്ച്. ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ ഒന്നിന് രാവിലെ 10ന് മണ്ണാര്‍ക്കാട് സിസിഎസ്ഐടിയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9446670011, 8891209610.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
കോഴ്സ് പൂര്‍ത്തിയാക്കിയിട്ടും എല്ലാ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവര്‍ക്കുള്ള ഒന്ന് മുതല്‍ ആറു വരെ സെമസ്റ്റര്‍ ( 2015 സ്കീം 2017 പ്രവേശനം മാത്രം ) എല്‍എല്‍ബി യൂണിറ്ററി ഡിഗ്രി സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. ലിങ്ക് ജൂലൈ ഒന്ന് മുതല്‍ ലഭ്യമാകും. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും ഫീസടച്ചതിന്റെ രസീതും മാര്‍ക്ക് ലിസ്റ്റുകളുടെ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 11ന് മുന്‍പായി പരീക്ഷാഭവനില്‍ ലഭ്യമാക്കണം.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്ന്, മൂന്ന് സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്മെന്റ് നവംബര്‍ 2024 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ (2020 പ്രവേശനം) ബി.വോക്. നഴ്സറി ആന്റ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ് സ്പെഷലൈസേഷന് ഫ്ളോറികള്‍ച്ചര്‍ നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.