തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ അക്കാദമിക് കൗൺസിൽ യോഗം ആഗസ്റ്റ് 13ന് രാവിലെ പത്തിന് സെനറ്റ് ഹൗസിൽ ചേരും.
ബിരുദ പ്രവേശനം
മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ 2025 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 17ന് വൈകീട്ട് മൂന്നിനുള്ളിൽ മാൻഡേറ്ററി ഫീസടച്ച് കോളജിൽ ഹാജരായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്ത പക്ഷം ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകും. ഒന്ന്, രണ്ട് അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം നേടിയ വിദ്യാർഥികള്‍ക്ക് മൂന്നാം അലോട്ട്മെന്റില്‍ ഹയര്‍ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം നേടിയ കോളജില്‍നിന്നും നിര്‍ബന്ധമായും വിടുതല്‍ വാങ്ങേണ്ടതും മൂന്നാം അലോട്ട്മെന്റില്‍ ലഭിച്ച കോളജില്‍ പ്രവേശനം നേടേണ്ടതുമാണ്. പ്രസ്തുത വിദ്യാർഥികള്‍ക്ക് മുഴുവന്‍ ഫീസുകളും റീഫണ്ട് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. റീഫണ്ടുമായി ബന്ധപ്പെട്ട നിർദേശങ്ങള്‍ക്ക് സർവകലാശാലാ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂലൈ 17നുള്ളിൽ ഹയര്‍ ഓപ്ഷന് റദ്ദ് ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചാല്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് അലോട്ട്മെന്റ് മുഖേന ലഭിച്ച അഡ്മിഷന് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്കുന്നതുമല്ല. അലോട്ട്മെന്റ് ലഭിച്ചവര്‍ക്കും അല്ലാതെയുള്ള അഡ്മിഷന് (മാനേജ്മെന്റ്, കമ്മ്യൂണിറ്റി, പിഡബ്ല്യൂഡി, സ്പോര്‍ട്ട്സ് തുടങ്ങിയ) ലഭിച്ചവര്‍ക്കും മാന്‍ഡേറ്ററി ഫീസടയ്ക്കാനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാണ്.
ബിഎഡ് പ്രവേശനം; രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ 2025 26 അധ്യയന വർഷത്തെ ബിഎഡ് (കോമേഴ്സ് ഓപ്ഷൻ ഒഴികെ), ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ പ്രവേശനത്തിനിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 15ന് വൈകീട്ട് നാലിനുള്ളിൽ മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്. മാൻഡേറ്ററി ഫീസ്: എസ്സി / എസ്ടി / ഒഇസി / മറ്റ് സംവരണ വിഭാഗക്കാർ 145 രൂപ, മറ്റുള്ളവർ 575 രൂപ. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചവർ നിർബന്ധമായും കോളജുകളിൽ പ്രവേശനം നേടേണ്ടതാണ് അല്ലാത്തപക്ഷം നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകും. ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ എല്ലാ ഹയർ ഓപ്ഷനുകളും ക്യാൻസൽ ചെയ്ത് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ഹയർ ഓപ്ഷൻ നിലനിർത്തുന്നവരെ രണ്ടാം അലോട്ട്മെന്റിന് ശേഷം ഉണ്ടാകുന്ന ഒഴിവിലേക്ക് പരിഗണിക്കും. സ്ഥിരപ്രവേശനം നേടുന്നവർക്ക് ടിസി ഒഴികെയുള്ള എല്ലാ അസൽ രേഖകളും പ്രവേശന ദിവസം തന്നെ തിരിച്ചു വാങ്ങാം. ബിഎഡ് കോമേഴ്സ് ഓപ്ഷനിലേക്കുള്ള പ്രവേശന നടപടികൾ സർവകലാശാല എംകോം ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം ആരംഭിക്കും.
തിരുത്തൽ സൗകര്യം / ലേറ്റ് രജിസ്ട്രേഷൻ 18 വരെ ലഭ്യമാകും തേഞ്ഞിപ്പലം: അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനുള്ള സൗകര്യം ജൂലൈ 16 മുതൽ 18ന് വൈകിട്ട് അഞ്ചുവരെ ലഭ്യമാകും. (ഒന്നാം ഓപ്ഷൻ ലഭിച്ച് സ്ഥിരപ്രവേശനം നേടിയവർക്കും ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്ത് സ്ഥിരപ്രവേശനം നേടിയവർക്കും തിരുത്തൽ സൗകര്യം ലഭ്യമാകില്ല). ഒന്ന്, രണ്ട് അലോട്ട്മെന്റുകൾ ലഭിച്ച് ഇൻഡക്സ് മാർക്ക്, വെയിറ്റേജ് മാർക്ക്, റിസർവേഷൻ, കോളജ് ഓപ്ഷൻ മുതലായവയിലെ തെറ്റുകൾ കാരണം പ്രവേശനം നേടാൻ കഴിയാതിരുന്നവർക്കും തിരുത്തൽ സൗകര്യം ഉപയോഗിക്കുന്നതിന് വിധേയമായി വെയ്റ്റിംഗ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കും. തിരുത്തിയവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് (എസ്സി / എസ്ടി 570/ രൂപ, മറ്റുള്ളവർ 1090/ രൂപ) ലേറ്റ് ഫീയോടുകൂടി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ജൂലൈ 16 മുതൽ 18ന് വൈകിട്ട് അഞ്ചു വരെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോൺ: 0494 2407017, 7016, 2660600.
വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ പിജി പ്രവേശനം കാലിക്കട്ട് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025 26 അധ്യയന വർഷത്തെ പിജി പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പ്രവേശനം ജൂലൈ 14 ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ പത്തിന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407366, ഇ മെയിൽ:
[email protected] .
വാക് ഇൻ ഇന്റർവ്യൂ തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല ഹെൽത് സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ 25ന് നടക്കും. യോഗ്യത: എസ്എസ്എൽസി, ഡിപ്ലോമ ഇൻ ഫാർമസി (കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ). 36 വയസ് കവിയരുത് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ്). യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ ഒൻപതിന് ഹാജരാകണം. കേന്ദ്രം: സിൻഡിക്കേറ്റ് കോൺഫസറൻസ് ഹാൾ, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്.
ഗസ്റ്റ് അധ്യാപക നിയമനം തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല സോഷ്യോളജി പഠനവകുപ്പിൽ 2025 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ 18ന് നടക്കും. അടിസ്ഥാന യോഗ്യത എംഎ സോഷ്യോളജി, യുജിസി നെറ്റ്. താത്പര്യമുള്ളവർ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ പത്തിന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407240.
മാറ്റിവെച്ച പരീക്ഷകൾ / പുനഃ പരീക്ഷ ലോ കോളേജുകളിൽ ജൂലൈ ഒൻപതിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എൽഎൽഎം (2021 പ്രവേശനം മുതൽ) ജൂൺ 2025, (2020 പ്രവേശനം) ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുനഃ ക്രമീകരിച്ചത് പ്രകാരം ജൂലൈ 14ന് നടക്കും.
നിലമ്പൂർ അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജൂലൈ ഒൻപതിന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി 2022 പ്രവേശനം) ബിടിഎച്ച്എം (BTH5B14 Accommodation Operation Theory) നവംബർ 2024 റഗുലർ സ്പെഷ്യൽ പരീക്ഷ പുനഃ ക്രമീകരിച്ചത് പ്രകാരം ജൂലൈ 17ന് നടക്കും.
ജൂലൈ ഒൻപതിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ (2019 സ്കീം 2024 പ്രവേശനം) എംആർക് ലാൻഡ്സ്കേപ്പ് ആർകിടെക്ച്ചർ ജനുവരി 2025 റഗുലർ പരീക്ഷ പുനഃ ക്രമീകരിച്ചത് പ്രകാരം ജൂലൈ 18ന് നടത്തും.
വയനാട് ലക്കിടി ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജമെന്റിലെ മാറ്റിവെച്ച മൂന്നാം വർഷ (2020 പ്രവേശനം മുതൽ) ബിഎച്ച്എം (Human Resource Management II) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷ പുനഃ ക്രമീകരിച്ചത് പ്രകാരം ജൂലൈ 15ന് നടക്കും. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.
മാറ്റിവെച്ച അവസാന വർഷ, രണ്ടാം വർഷ (സിലബസ് വർഷം 2007) അദീബ് ഇ ഫാസിൽ (ഉറുദു) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുനഃ ക്രമീകരിച്ചത് പ്രകാരം ജൂലൈ 14ന് നടക്കും.
സർവകലാശാലാ സെന്ററുകളിലും അഫിലിയേറ്റഡ് കോളജുകളിലും ജൂലൈ 16ന് നടത്താനിരുന്ന നാലാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) ബിഎഡ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു. പുനഃ പരീക്ഷ ജൂലൈ 21ന് നടക്കും.
പരീക്ഷാ അപേക്ഷ വിദൂര വിഭാഗം (എസ്ഡിഇ 2014 പ്രവേശനം) പ്രിന്റിംഗ് ടെക്നോളജി ഒന്നാം സെമസ്റ്റർ നവംബർ 2016, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2017, മൂന്നാം സെമസ്റ്റർ നവംബർ 2017, നാലാം സെമസ്റ്റർ ഏപ്രിൽ 2018, അഞ്ചാം സെമസ്റ്റർ നവംബർ 2018, ആറാം സെമസ്റ്റർ ഏപ്രിൽ 2019 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 25 വരെയും 200 രൂപ പിഴയോടെ ആഗസ്റ്റ് ഒന്ന് വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം നാലാം സെമസ്റ്റർ (സിസിഎസ്എസ്) എംഎ ഉറുദു ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.