ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്: ഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവകലാശാല ഇംഗ്ലിഷ് പഠനവകുപ്പ് താവക്കര കാന്പസിൽ നടത്തിയ ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് (EPP) ഇംഗ്ലിഷ് കമ്യൂണിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ആദ്യ ബാച്ചിന്റെ ഫലം www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course →Certificate Course →Result ലിങ്കിൽ ലഭ്യമാണ്.
രണ്ടാം ബാച്ചിന്റെ ക്ലാസുകൾ മേയ് മൂന്നിന് ആരംഭിക്കും. ഇനിയും അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വർക്ക് നാളെ ഉച്ചയ്ക്ക് രണ്ടു വരെ താവക്കര കാന്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഓഫിസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യാം.
എംബിഎ എക്സിക്യൂട്ടീവ് ഈവനിംഗ് പ്രോഗ്രാം: 12 വരെ അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, താവക്കര കാമ്പസിൽ കോസ്റ്റ് ഷേറിംഗ് അടിസ്ഥാനത്തിൽ നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) എക്സിക്യൂട്ടീവ് ഈവനിംഗ് പ്രോഗ്രാം”(202526) പ്രവേശനത്തിന് മേയ് 12 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ബിരുദവും സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും; കോഴ്സ് ഫീസ്: ഓരോ സെമെസ്റ്ററിനും 35,000 രൂപ.
അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 15 ന് വൈകുന്നേരം നാലിന് മുന്പ് താവക്കര കാന്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in Academics → Centre for Lifelong Learning→ MBA admission)