University News
സാമ്പത്തിക ശാസ്ത്രത്തിൽ അഞ്ചുവർഷ ഇന്‍റഗ്രേറ്റഡ് സോഷ്യൽ സയൻസ് പ്രോഗ്രാം ആരംഭിക്കുന്നു
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ +2 യോഗ്യതയുള്ള വിദ്യാർഥികൾക്കായി 202526 അധ്യയന വർഷത്തിൽ സാമ്പത്തിക ശാസ്ത്ര വകുപ്പിൽ സാമ്പത്തിക ശാസ്ത്രത്തിൽ അഞ്ചുവർഷ ഇന്‍റഗ്രേറ്റഡ് സോഷ്യൽ സയൻസ് പ്രോഗ്രാം ആരംഭിക്കുന്നു. (FYIMP in Social Science with Specialization in Economics). ഇതുവഴി വിദ്യാർഥികൾക്കു മൂന്നു വർഷം കഴിഞ്ഞാൽ ബിരുദ പഠനം പൂർത്തിയാക്കി ബിഎ സർട്ടിഫിക്കറ്റ് നേടാം. തുടർന്നു പഠിക്കുന്നവർക്ക് നാലാം വർഷം ഓണേഴ്സ് ബിരുദമോ ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്സ് ബിരുദമോ കരസ്ഥമാക്കാം. ഗവേഷണത്തിനു മുൻതൂക്കം നൽകി കൊണ്ടുള്ള അഞ്ചാം വർഷം ആറു മാസത്തെ ആഴത്തിലുള്ള പ്രോജക്ട് പഠനത്തിനും ഗവേഷണത്തിനും ശേഷം എംഎ ബിരുദം നേടാൻ വിദ്യാർഥിക്ക് അവസരം ഉണ്ട്.
പ്രസ്തുത പ്രോഗ്രാമിലൂടെ ബിരുദധാരികൾക്ക് പൊതുമേഖലയിലും കോർപറേറ്റ് മേഖലയുമായി വ്യത്യസ്ത തൊഴിലവസരങ്ങളാണ് ലഭിക്കുന്നത്. പ്ലാനിംഗ് കമ്മീഷൻ, പ്ലാനിംഗ് ബോർഡ്, സർക്കാർ ഏജൻസികൾ എന്നിവയിൽ സാമ്പത്തിക വിദഗ്ധൻ / ഗവേഷണ ഓഫീസർ, പൊതു, സ്വകാര്യ മേഖലകളിൽ ഡാറ്റാ അനലിസ്റ്റ്/പോളിസി അനലിസ്റ്റ്, ആർ‌ബി‌ഐ, നബാർഡ്, വാണിജ്യ ബാങ്കുകൾ, ഫിൻ‌ടെക് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള ബാങ്കിംഗ് ആൻഡ് ധനകാര്യ സ്ഥാപനങ്ങളിൽ ജോലി നേടുന്നതിനും, യു‌പി‌എസ്‌സി, സംസ്ഥാന പി‌എസ്‌സികൾ, ആർ‌ബി‌ഐ, ഐ‌ഇ‌എസ്, യു‌ജി‌സിനെറ്റ് ജെ‌ആർ‌എഫ് മുതലായവ നേടുന്നതിനും , അധ്യാപനം, ഗവേഷണം എന്നിവയ്ക്ക് മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിനും വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. എക്കണോമെട്രിക്സ്, വികസന പഠനങ്ങൾ, പരിസ്ഥിതി, പൊതുജനാരോഗ്യം, ഡിജിറ്റൽ മാർക്കറ്റിംഗ്, ലോജിസ്റ്റിക്സ്, ഗവേഷണ രീതിശാസ്ത്രം, പെരുമാറ്റ ആൻഡ് ലിംഗ സാമ്പത്തിക ശാസ്ത്രം, ഡാറ്റ അനലറ്റിക്‌സ്, ജിഐഎസ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ക്യാപ്‌സ്റ്റോൺ പ്രോജക്ടും ഇന്‍റൺഷിപ്പുകളും, കൂടാതെ നൈപുണ്യ വികസനത്തിനു നൂതനമായ ഒട്ടനവധി കോഴ്‌സുകളും , മാൾട്ടിഡിസ്പ്ലിനറി, മൂല്യവർധിത കോഴ്‌സുകളും സിലബസിന്‍റെ ഭാഗമായുണ്ട്. പ്രവേശനത്തിന് admission.kannuruniversity.ac.in/ വഴി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത +2. ഫോൺ: 9400337417. അവസാന തീയതി ജൂൺ17 വൈകുന്നേരം അഞ്ച്.

നാല് വർഷ ബിരുദ പ്രവേശനം (FYUGP) 2025 26

കണ്ണൂർ സർവകലാശാലയുടെ കീഴിലെ അഫിലിയേറ്റഡ് കോളജുകളിലെ നാലു വർഷ ബിരുദ പദ്ധതി കളിൽ ഉൾപ്പെടുന്ന ജ്യോഗ്രഫി പ്രോഗ്രാമിന് ഇപ്പോൾ ഏകജാലക സംവിധാനം വഴി അപേക്ഷിക്കാ വുന്നതാണ്. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ഓപ്ഷനിൽ തിരുത്തൽ വരുത്തുവാനും സൗകര്യം ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 17.06.2025. രജിസ്ട്രേഷ൯ സംബന്ധമായ വിവരങ്ങൾ admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അന്വേഷണങ്ങൾ ഫോൺ മുഖാന്തരം മാത്രം. ഹെല്‍പ്പ് ലൈ൯ നമ്പർ : 7356948230. Email id: [email protected]
പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക

പ്രായോഗിക പരീക്ഷകൾ

കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ ബിഎ എക്കണോമിക്സ് /ഡെവലപ്മെൻറ് എക്കണോമിക്സ് ഡിഗ്രി (റെഗുലർ /സപ്ലിമെന്‍ററി) (ഏപ്രിൽ 2025) പ്രാക്ടിക്കൽ പരീക്ഷകൾ 2025 ജൂൺ 11ന് അതാത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്.

പുനഃ പരീക്ഷ

ഗ്രീൻ വുഡ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ആറാം സെമസ്റ്റർ ബിസിഎ (ഏപ്രിൽ 2025 ) പുനഃ പരീക്ഷകൾ ചുവടെ സൂചിപ്പിച്ച തീയതികളിൽ കാസർഗോഡ് ഗവ. കോളജിൽ നടക്കും . പ്രസ്തുത പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 12.06.2025
6B19BCA:Data Communication and Networks 18/06/2025 (രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ)

6B20BCAE01:Data Mining and Datawarehousing20/06/2025 (രാവിലെ 9.30 മുതൽ 12.30 വരെ) പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്
More News