കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എംഎഡ് ( സിബിസിഎസ്എസ് റെഗുലർ/ സപ്ലമെന്ററി), മേയ് 2025 പരീക്ഷകൾക്ക് പിഴയില്ലാതെ ഇന്നു മുതൽ16 വരെയും പിഴയോടു കൂടി ജൂൺ18 വരെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
താത്കാലിക അധ്യാപക നിയമനം; അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ വിവിധ പഠന വകുപ്പുകളിൽ /സെന്ററുകളിൽ ഒരു വർഷ കാലാവധി വ്യവസ്ഥയിൽ എംഎ ആന്ത്രോപോളജി, എംഎസ്സി ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജി, എംഎസ്സി മൈക്രോ ബയോളജി, എംഎസ്സി കംപ്യുട്ടേഷണൽ ബയോളജി എംഎസ്സി പ്ലാന്റ് സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ എത്നോ ബോട്ടണി, എൽഎൽബി , എൽഎൽഎം (സെന്റർ ഫോർ ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം ), എംബിഎ (സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസ് , മങ്ങാട്ടുപറമ്പ ), എംഎസ്സി കെമിസ്ട്രി, എംഎസ്സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, ഇന്റഗ്രേറ്റഡ് എംകോം, എംഎ ഇക്കണോമിക്സ്, എംഎ ഇംഗ്ലീഷ്, എംഎസ്സി എൻവയോൺമെന്റൽ സയൻസ്, എംഎസ്സി ജ്യോഗ്രഫി, പ്രോജക്ട് മോഡ് പ്രോഗ്രാം ( ജിയോ ഇന്ഫോർമാറ്റിക്സ് ഫോർ സ്പെഷൽ പ്ലാനിംഗ് ), എംഎ ഹിന്ദി, എംഎ ഹിസ്റ്ററി, എംഎസ്സി കംപ്യൂട്ടർ സയൻസ്, എംസിഎ (ഡിപ്പാർട്മെv ഓഫ് ഐടി ) എംസിഎ (ഐടിഇസി പാലയാട് ), എംഎ ജേർണലിസം, ആൻഡ് മീഡിയ സ്റ്റഡീസ്, ബിഎ എൽഎൽബി, എൽഎൽഎം (ഡിപ്പാർട്ട്മെന്റ് ഓഫ് ലോ, പാലയാട് ) എംഎൽഐസി, എംഎ മലയാളം, എംബിഎ, എംഎസ്സി മാത്തമാറ്റിക്സ്, എംബിഎ (എംബിഎ സെന്റർ നീലേശ്വരം ), എംഎസ്സി മോളിക്യൂലർ ബയോളജി, എംഎ മ്യൂസിക്, എംഎഡ്, എംപിഇഎസ്, ഐഎംപിഇഎസ്, എം എസ് സി ഫിസിക്സ് , എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി , എംഎ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ്, എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, എംഎസ്സി ബയോ സ്റ്റാറ്റിസ്റ്റിക്സ്, എംഎസ്സി വുഡ് സയൻസ് ആൻഡ് ടെക്നോളജി, എംഎസ്സി അപ്ലൈഡ് സുവോളജി കോഴ്സുകളിലെ Guest Faculty ( on daily wage basis) തസ്തികയിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 12.06.2025 അപേക്ഷ ഫീസ് 1500 രൂപ ( SC/ST, PWBR വിഭാഗങ്ങൾക്ക് 750 രൂപ ) ഓൺലൈൻ ആയാണ് അപേക്ഷ ഫീസ് അടയ്ക്കേണ്ടത് .
വിവിധ പഠനവകുപ്പുകളിലെയും സെന്ററിലുകളിലെയും ഒഴിവുകളുടെ വിശദ വിവരങ്ങൾ, യോഗ്യത, വേതനം തുടങ്ങി എല്ലാ വിശദവിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്കായി www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
തീയതി നീട്ടി
കണ്ണൂർ സർവകാലശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ (Govt./Aided/Govt. Educational Institutions/Self Financing) 202526 അധ്യയന വർഷത്തെ പിജി പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 19 വരെ നീട്ടിയിരിക്കുന്നു . ഫോൺ:+914954 262 995 (പ്രവൃത്തി സമയങ്ങളിൽ മാത്രം)