വാക്ക്-ഇൻ-ഇന്ർവ്യു
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പയ്യന്നൂർ കാന്പസിലെ ജ്യോഗ്രഫി ഡിപ്പാർട്മെന്റിൽ അസി. പ്രഫസർ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഇന്റർവ്യു 16/06/2025 ന് രാവിലെ 11 ന് ഡിപ്പാർട്മെന്റിൽ നടക്കും. യുജിസി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 9847132918.
നീലേശ്വരം കാന്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠന വകുപ്പിൽ ഇക്ണോമിക്സ് വിഷയത്തിൽ ഒഴിവുള്ള അസി. പ്രഫസർ തസ്തികയിലേക്ക് (മണിക്കൂർ വേതനാടിസ്ഥനത്തിൽ) നിയമനം നടത്തുന്നു. അഭിമുഖം 13ന് രാവിലെ പത്തിന് പഠനവകുപ്പ് മേധാവിയുടെ ഓഫീസിൽ നടക്കും. യുജിസി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ഒന്നു വീതം കോപ്പികളുമായി ഹാജരാകണം. ഫോൺ: 7510396517
പാലയാട് ഡോ . ജാനകി അമ്മാൾ കാന്പസിലെ ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ അസി. പ്രഫസർ തസ്തികയിലേക്ക് ദിവസവേതന/മണിക്കൂർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ലൈഫ് സയൻസ് /ഇൻഫർമേഷൻ ടെക്നോളജി/ബയോഇൻഫോമാറ്റിക്സ് വിഷയങ്ങളിൽ 55 % മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പിഎച്ച്ഡി, നെറ്റ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഈ നിയമനം റഗുലർ ഇൻറർവ്യൂ പ്രകാരം സ്ഥിരം/ കരാർ/ ദിവസ വേതന നിയമനം നടക്കുന്ന തീയതി വരെയോ സർവകലാശാല മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെയോ മാത്രമായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖ പരീക്ഷയ്ക്കായി അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ . ജാനകി അമ്മാൾ കാന്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ 13.06.2025 രാവിലെ 10.30 ന് മുന്പായി ഹാജരാകണം. ഫോൺ: 9446870675.
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്റുകളിൽ ഒരു വർഷ കാലാവധി വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിലുള്ള അസി. പ്രഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 12.06.2025 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0497 2715228 , 2715178, 6282963687.
പ്രഫഷണൽ അസിസ്റ്റന്റ് ഗ്രേഡ്II
കണ്ണൂർ സർവകലാശാല ഡോ.ജാനകി അമ്മാൾ കാന്പസ് ലൈബ്രറിയിൽ പ്രഫഷണൽ അസിസ്റ്റൻറ് ഗ്രേഡ്II തസ്തികയിലെ മൂന്ന് ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഇന്റർവ്യു 18.06.2025 ന് രാവിലെ 10:30 ന് ഡോ.ജാനകി അമ്മാൾ കാന്പസിൽ നടക്കും.
യോഗ്യത: M.LiSc or B.LiSc in Library Science or any other equivalent qualification (പ്രായം: 18 – 36 / നിയമാനുസൃതമായവർക്ക് വയസിളവുണ്ടാകും) താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം കാന്പസ് ഡയറക്ടർ മുന്പാകെ ഹാജരാകണം.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
എഫ്വൈയുജി പ്രോഗ്രാം രണ്ടാം സെമസറ്റർ ഏപ്രിൽ 2025 (റഗുലർ ) പരീക്ഷകളുടെ ഫലം തീയതിയിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധന / സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഓൺലൈൻ ആയി 23.06.2025 വൈകുന്നേരം അഞ്ചു വരെ സമർപ്പിക്കും.