202526 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന എംബിഎ പ്രോഗ്രാമിന്റേയും, പഠന വകുപ്പുകളിലെ വിവിധ പിജി ഡിപ്ലോമ പ്രോഗ്രാമുകളു ടേയും പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ന് വൈകുന്നേരം അഞ്ചു വരെ നീട്ടിയിരിക്കുന്നു. പഠന വകുപ്പുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
സംശയങ്ങൾക്ക് ഫോൺ/ഇമെയിൽ മുഖാന്തിരം മാത്രം ബന്ധപ്പെടുക. ഹെൽപ്പ് ലൈൻ നമ്പർ: 7356948230, +914954262995. Email id:
[email protected] ഹാൾ ടിക്കറ്റ് ജൂൺ18 ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസം മൂന്നാം വർഷ മേഴ്സി ചാൻസ്/സപ്ലിമെന്ററി (20112019 അഡ്മിഷൻ) മാർച്ച് 2025, പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ എംഎ/എംകോം ഡിഗ്രി (റെഗുലർ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ) നവംബർ 2024 എന്നീ പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്, ഹാൾ ടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്ക് 1.30 ന് (വെള്ളി രണ്ടിന്) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ് ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടു ത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ. അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.
പരീക്ഷാഫലം ആറാം സെമസ്റ്റർ ബിഎഎൽഎൽബി (റെഗുലർ/സപ്ലിമെന്ററി)മേയ് 2025 പരീക്ഷാഫലം സർവകലാ ശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധ നയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ ജൂൺ 26 ന് വൈകുന്നേരം അഞ്ചു വരെ സർവകലാ ശാലയിൽ സ്വീകരിക്കും.
മേഴ്സി ചാൻസ് പരീക്ഷ വിദൂര വിദ്യാഭാസം അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പാർട്ട് 2 ഇംഗ്ലീഷ് (2010 അഡ്മിഷൻ വരെ ) മേഴ്സി ചാൻസ് പരീക്ഷകൾക്ക് 24.06.2025 വരെ പിഴയില്ലാതെയും 26.06.2025 വരെ പിഴയോട് കൂടിയും ഓഫ് ലൈൻ ആയി അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പിജി പ്രോഗ്രാമുകളുടെ എൻട്രൻസ് പരീക്ഷ ജൂൺ 18 ന് കണ്ണൂർ, മഹാത്മാഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എംഎസ്സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എംഎസ്സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ 18 ന്(രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പയ്യന്നൂരിലെ സ്വാമി ആനന്ദതീർഥ കാമ്പസിൽ നടക്കും. എൻട്രൻസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് അപേക്ഷകരുടെ പ്രൊഫൈലിൽ ഉടൻ ലഭ്യമാക്കുന്നതായി രിക്കും.