University News
ടൈം ടേബിൾ
ജൂലൈ 30 ന് ആരംഭിക്കുന്ന വിധം പുനഃക്രമീകരിച്ച രണ്ടാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ /സപ്ലിമെന്‍ററി) മേയ് 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീക രിച്ചു.

പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/വൈവവോസി

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎസ്‌സി കെമിസ്ട്രി/എംഎസ്‌സി കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി സ്പെഷലൈസേഷൻ ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025, പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/വൈവവോസി എന്നിവ 2025 ജൂൺ 20 മുതൽ ജൂലൈ രണ്ടുവരെയുള്ള തീയതികളിലായി അതാത് കോളജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
More News