University News
മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ഫ്‌​വൈ​യു​ജി​പി കോ​ള​ജ്/ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ട്രാ​ൻ​സ്ഫ​ർ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു
മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ഫ്‌​വൈ​യു​ജി​പി കോ​ള​ജ് /ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ മാ​റ്റ​ത്തി​നാ​യി വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ൾ, കൂ​ടാ​തെ കോ​ള​ജ് മാ​റ്റ​ത്തി​നാ​യു​ള്ള അ​പേ​ക്ഷാ ഫോ​റം എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധി​ക​രി​ച്ചി​ട്ടു​ണ്ട്. ആ​യ​ത് പ​രി​ശോ​ധി​ച്ച ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ നി​ശ്ചി​ത അ​പേ​ക്ഷാ ഫോ​റ​ത്തി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി നി​ല​വി​ൽ പ​ഠി​ക്കു​ന്ന കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലു​ക​ളോ​ട് കൂ​ടി ഓ​ഫ് ലൈ​നാ​യി ജൂ​ൺ 24ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​ക്ക് ല​ഭ്യ​മാ​ക്ക​ണം.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ; ബി​രു​ദാ​ന​ന്ത​ര ബി​രു​ദം അ​സൈ​ൻ​മെ​ന്‍റ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (റ​ഗു​ല​ർ 2024 പ്ര​വേ​ശ​നം/ സ​പ്ലി​മെ​ന്‍റ​റി 2021, 2022, 2023 പ്ര​വേ​ശ​നം), ന​വം​ബ​ർ 2024 സെ​ഷ​ൻ, ഇ​ന്‍റേ​ണ​ൽ ഇ​വാ​ല്വേ​ഷ​ൻ അ​സൈ​ൻ​മെ​ന്‍റ് ചോ​ദ്യ​ങ്ങ​ളും ക​വ​റിം​ഗ് ഷീ​റ്റും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും, സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ, അ​ക്കാ​ദ​മി​ക്സ് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ​അ​സൈ​ൻ​മെ​ന്‍റ് ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. ഈ ​ലി​ങ്ക് വ​ഴി ഓ​ൺ‌​ലൈ​നാ​യി ഫീ​സ് അ​ട​ച്ച​തി​നു​ശേ​ഷം ല​ഭി​ക്കു​ന്ന ക​വ​റിം​ഗ് ഷീ​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് അ​സൈ​ൻ​മെ​ന്‍റി​നൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.

അ​സൈ​ൻ​മെ​ന്‍റ് അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം ജൂ​ലൈ അ​ഞ്ചി​ന് വൈ​കു​ന്നേ​രം ‌നാ​ലി​ന​കം സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​ന്പ​സി​ലെ സ്റ്റു​ഡ​ന്‍റ്സ് അ​മി​നി​റ്റി സെ​ന്‍റ​റി​ലെ സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ന​വം​ബ​ർ 2024 സെ​ഷ​ൻ പ​രീ​ക്ഷ​യി​ലെ അ​താ​ത് പേ​പ്പ​റു​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രാ​യി​രി​ക്ക​ണം.

സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഇ​ൻ യോ​ഗ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

202526 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ് സ​യ​ൻ​സ​സി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഇ​ൻ യോ​ഗ കോ​ഴ്സി​ന്‍റെ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ അ​ല്ലെ​ങ്കി​ൽ 10+3 ഡി​പ്ലോ​മ പ്രോ​ഗ്രാം പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. മൂ​ന്ന് മാ​സ​മാ​ണ് പ്രോ​ഗ്രാ​മി​ന്‍റെ കാ​ലാ​വ​ധി. പ​ര​മാ​വ​ധി സീ​റ്റു​ക​ൾ 25 ആ​ണ്.

പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അ​പേ​ക്ഷ​ക​ർ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് (www.admission.kannuruniversity.ac.in) മു​ഖേ​ന ഓ​ണ്‍​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ് 500/രൂ​പ​യാ​ണ്.

എ​സ്ബി​ഐ ഇ​പേ വ​ഴി ഓ​ണ്‍​ലൈ​നാ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് അ​ട​യ്ക്കേ​ണ്ട​ത്. ഡി​ഡി, ചെ​ക്ക്, ച​ലാ​ൻ തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ടും ഓ​ൺ​ലൈ​ൻ പേ​യ്‌​മെ​ന്‍റി​ന്‍റെ പ്രി​ന്‍റ് ഔ​ട്ടും സൂ​ക്ഷി​ക്കേ​ണ്ട​തും അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​മാ​ണ്.പ്ര​വേ​ശ​ന​ത്തി​ന്‍റ മ​റ്റ് വ്യ​വ​സ്ഥ​ക​ൾ കേ​ര​ള സ​ർ​ക്കാ​ർ/​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മാ​യി​രി​ക്കും.

പ്ര​സ്തു​ത പ്രോ​ഗ്രാ​മി​ന്‍റെ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രോ​സ്പെ​ക്ട​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ൾ www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ജൂ​ലൈ ഒ​ന്നാ​ണ് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി. സം​ശ​യ​ങ്ങ​ൾ​ക്ക് ഫോ​ൺ/​ഇ​മെ​യി​ല്‍ മു​ഖാ​ന്ത​രം മാ​ത്രം ബ​ന്ധ​പ്പെ​ടു​ക. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ: 04954262995, 7356948230. email id: [email protected]
More News