University News
പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: ജൂലൈ 31 വരെ അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല 202526 അധ്യയന വർഷത്തേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (FYUGP പാറ്റേൺ), ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിന് ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സർവകലാശാല വെബ്സൈറ്റിലെ (www.kannuruniversity.ac.in) പേയ്മെന്‍റ്ഇന്‍റഗ്രേറ്റഡ് രജിസ്ട്രേഷൻ ലിങ്ക് വഴി സമർപ്പിക്കണം (ACADEMICS > PRIVATE REGISTRATION > REGISTRATION ലിങ്ക്). അപേക്ഷകളുടെ പ്രിന്‍റൗട്ടും അനുബന്ധ രേഖകളും ഓഗസ്റ്റ് എട്ടിനു മുമ്പ് സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.
ബിരുദം (മൂന്നു വർഷം, FYUGP പാറ്റേൺ) ബികോം (ഇലക്ടിവ് കോഓപ്പറേഷൻ/ മാർക്കറ്റിംഗ്/ ഫിനാൻസ്), ബിബിഎ, ബിസിഎ, ബിഎ ഇക്കണോമിക്സ്, ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎ ഹിസ്റ്ററി, ബിഎ ഇംഗ്ലിഷ്, ബിഎ മലയാളം, ബിഎ കന്നഡ, ബിഎ അഫ്സൽഉൽഉലമ, ബിഎ ഉർദു ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി, ബിഎ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി, ബിരുദാനന്തര ബിരുദം എംകോം (അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ), എംഎ ഇക്കണോമിക്സ്, എംഎ ഡെവലപ്മെന്‍റ് ഇക്കണോമിക്സ്, എംഎ ഹിസ്റ്ററി, എംഎ ഇംഗ്ലിഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ,
സർട്ടിഫിക്കറ്റ് കോഴ്സുകൾ അഫ്സൽഉൽഉലമ പ്രിലിമിനറി, അഡീഷണൽ ഓപ്ഷണൽ കോഓപ്പറേഷൻ. എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ .പി.കെ രാജൻ മെമ്മോറിയൽ കാമ്പസിൽ എംഎ ഹിന്ദി കോഴ്സിന് ജനറൽ മെറിറ്റ് ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ടി‌സി ഉള്‍പ്പെടെ ഉള്ള അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 14 ന് രാവിലെ 11 ന് ഡിപ്പാർട്മെന്‍റിൽ ഹാജരാകേണ്ടതാണ്. ഫോൺ: 8289918100, 9526900114.

കണ്ണൂർ സർവകലാശാലയുടെ പാലയാട് നിയമ പഠന വകുപ്പിൽ 202527 വർഷത്തിലേക്കുള്ള എൽഎൽഎം കോഴ്സിന് എസ്‌സി, എസ്ടി എന്നീ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താത്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം 15ന് രാവിലെ10 ന് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 04902996500.

ടെക്നിക്കൽ അസിസ്റ്റന്‍റ് അപേക്ഷ ക്ഷണിക്കുന്നു

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്‍റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു
ഈ നിയമനം 179 ദിവസത്തേക്ക് അല്ലെങ്കിൽ എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നത് വരെ ഇതിൽ ഏതാണോ ആദ്യം എന്ന വ്യവസ്ഥയിൽ മാത്രമായിരിക്കും യോഗ്യരായ ഉദ്യോഗാർഥികൾ അഭിമുഖ പരീക്ഷയ്ക്കായി അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാ ശാലയുടെ പാലയാട് ഡോ . ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ 14 രാവിലെ 10.30 ന് മുൻപായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9496540524.

ഇഫക്ടീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻസ് സർട്ടിഫിക്കറ്റ് കോഴ്സ് മൂന്നാം ബാച്ച്: പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഇംഗ്ലിഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവ് ലക്ഷ്യമിടുന്നവർക്കായി, കണ്ണൂർ സർവകലാശാല സ്‌കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് ഇംഗ്ലിഷ് പഠനവകുപ്പുമായി ചേർന്ന് താവക്കര കാന്പസിൽ നടത്തുന്ന “ഇഫക്ടീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻസ് (Effective English Communication (EEC))” സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ മൂന്നാം ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എച്ച്എസ്ഇ/പ്ലസ് ടു, കോഴ്സ് ഫീസ്: 3,000 രൂപ. 14 മുതൽ 28 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷയുടെ ഹാർഡ് കോപ്പി 30 ന് വൈകുന്നേരം അഞ്ചിനു മുന്പ് സ്‌കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം. ക്ലാസുകൾ രണ്ടാം ശനിയാഴ്ചകൾ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും താവക്കര കാന്പസിൽ.കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ.

നാലാം സെമസ്റ്റർ പരീക്ഷകൾ

ജൂലൈ14 മുതൽ ആരംഭിക്കാനിരുന്ന കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എംഎഡ് ( സിബിസിഎസ്എസ് റെഗുലർ/സപ്ലിമെന്‍ററി), മേയ് 2025 പരീക്ഷകൾ ഓഗസ്റ്റ് 11 മുതൽ ആരംഭിക്കുന്ന വിധത്തിൽ പുന:ക്രമീകരിച്ചു. പരീക്ഷാ ടൈം ടേബിൾ സർകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

ജൂലൈ 30 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എഫ്‌വൈയുജി പ്രോഗ്രാമുകളുടെ സപ്ലിമെന്‍ററി (ജനുവരി 2025 ) പരീക്ഷകൾക്ക് 14 മുതൽ17 വരെ പിഴയില്ലാതെയും 18 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.