എംടെക് നാനോസയൻസ് ആൻഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു
നാനോസയൻസ് ആൻഡ് ടെക്നോളജി പഠനവകുപ്പിൽ നടത്തുന്ന എംടെക് നാനോസയൻസ് ആൻഡ് ടെക്നോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനപ്രകാരം നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. സർകലാശാലാ ഫണ്ടിലേക്ക് 555 രൂപ (എസ് സി/എസ്ടി 280 രൂപ) ഇപെയ്മെന്റായി ഫീസ് അടച്ച് cuonline.ac.in എന്ന സൈറ്റിൽ ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടലിലൂടെ ക്യാപ് ഐഡിയും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. അഡ്മിഷൻ സമയത്ത് ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ രശീതി, മറ്റ് അനുബന്ധ രേഖകളും പഠനവകുപ്പിൽ ഹാജരാക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407016, 2407374.
പരീക്ഷ
അഞ്ചാം സെമസ്റ്റർ എംസിഎ ( 2013 മുതൽ പ്രവേശനം) റെഗുലർ /സപ്ലിമെന്ററി പരീക്ഷ ജൂലൈ ഒന്പതിന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ എംഎസ് സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി ( 2015 മുതൽ പ്രവേശനം) റെഗുലർ /സപ്ലിമെന്ററി പരീക്ഷ ജൂലൈ ഒന്പതിന് ആരംഭിക്കും.
നാലാം സെമസ്റ്റർ ബിപിഎഡ് (ദ്വിവത്സരം ) 2016 മുതൽ പ്രവേശനം റെഗുലർ / സപ്ലിമെന്ററി പരീക്ഷ ജൂലൈ നാലിന് ആരംഭിക്കും
മൂന്നാം വർഷ ബിഎസ്സി മെഡിക്കൽ ബയോ കെമിസ്ട്രി, മെഡിക്കൽ മൈക്രോ ബയോളജി , മെഡിക്കൽ ലബോററ്ററി ടെക്നോളജി ( 2013 മുതൽ പ്രവേശനം, 2012 സ്കീം ) പരീക്ഷ ജൂലൈ ഒന്നിന് ആരംഭിക്കും
നാലാം വർഷ ബിഎച്എം റെഗുലർ /സപ്ലിമെന്ററി പരീക്ഷ ജൂലൈ രണ്ടിന് ആരംഭിക്കും.
രണ്ടാം സെമസ്റ്റർ ഡിഗ്രി പരീക്ഷ: ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ
കാലിക്കട്ട് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ( ഓവർസീസ് / കേരളത്തിന് പുറത്തെ കേന്ദ്രങ്ങൾ ഉൾപ്പടെ) ജൂലൈ രണ്ടിനു ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബികോം, ബിബിഎ, ബിഎ , ബിഎ അഫ്സൽ ഉൽ ഉലമ, ബിഎസ് സി, ബിഎംഎംസി ( സിസിഎസ്എസ് ) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംകോം സിയുസിഎസ്എസ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലൈ ആറ് വരെ അപേക്ഷിക്കാം.
കാലിക്കട്ട് സർവകലാശാല 2018 നവംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎസ് സി സ്റ്റാറ്റിസ്റ്റിക്സ് സിസിഎസ്എസ് പരീക്ഷാഫലം വെബ്സൈറ്റിൽ.
2015 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക്( ടു കെ സ്കീം ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യ നിർണയത്തിന് ജൂലൈ 11 വരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ വോക്കൽ സിയുസിഎസ്എസ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലൈ എട്ട് വരെ അപേക്ഷിക്കാം.
പുനർമൂല്യ നിർണയ ഫലം
2018 ഏപ്രിലിൽ നടത്തിയ ഒന്നാം വർഷ അദീബി ഫാസിൽ (പ്രിലിമിനറി) പുനർമൂല്യ നിർണയ ഫലം വെബ്സൈറ്റിൽ. കോളജ് പോർട്ടലിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യണം
കാലിക്കട്ട് സർവകശാല സെൻട്രലൈസ്ഡ് കോളജ് പോർട്ടലിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നതിനുള്ള അവസാന തിയതി ജൂലായ് 12 വരെ നീട്ടി. കോളജിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങൾക്ക് പുറമെ എല്ലാ അദ്ധ്യാപകരെയും, പോർട്ടലിൽ രജിസ്റ്റർ ചെയ്ത അവരുടെ വ്യക്തിഗത വിവരങ്ങളും അവസാന തിയതിക്ക് മുമ്പായി പ്രിൻസിപ്പൽമാർ പരിശോധിച്ച് അംഗീകരിക്കണം. കോളജുകളുടെ തുടർ അഫിലിയേഷൻ, കേന്ദ്രീകൃത മൂല്യ നിർണയ ക്യാമ്പുകളുടെ നടത്തിപ്പ് , പ്രതിഫല വിതരണം മറ്റ് വിവിധ സേവനങ്ങൾ എന്നിവക്ക് പോർട്ടലിലെ വിവരങ്ങളെ മാത്രമാകും സർവകലാശാല ആശ്രയിക്കുക.