Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എംബിഎ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോമേഴ്സ് ആൻഡ് മാനേജ്മെന്‍റ് സ്റ്റഡീസ്, സർവകലാശാലാ സ്വാശ്രയ കേന്ദ്രങ്ങൾ (ഫുൾടൈം/പാർട്ട്ടൈം), സ്വാശ്രയ കോളേജുകൾ എന്നിവയിൽ എംബിഎ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ ഒന്പത് വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി ഫീസ് (ജനറൽ 835 രൂപ, എസ് സി/എസ് ടി 467 രൂപ) അടക്കാനുള്ള സൗകര്യം ജൂലൈ ഒന്പത് വൈകീട്ട് മൂന്ന് വരെ ലഭ്യമാവും. അപേക്ഷയുടെ പ്രിന്‍റൗട്ട്, ചലാൻ (എസ് സി/എസ്ടി വിഭാഗങ്ങൾ കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്‍റെ പകർപ്പ്) എന്നിവ സഹിതം ജൂലൈ ഒന്പതിന് വൈകിട്ട് അഞ്ച് മണിക്കകം സർവകലാശാലാ കൊമേഴ്സ് പഠനവിഭാഗത്തിൽ ലഭിക്കണം. വിവരങ്ങൾ www.cuonline.ac.in വെബ്സൈറ്റിൽ. ഫോണ്‍: 0494 2407016, 2407363.

നാലാം അലോട്ട്മെന്‍റ് ഇന്ന്

ബിരുദ പ്രവേശന നാലാം അലോട്ട്മെന്‍റ് ഇന്ന് രാവിലെ മുതൽ ലഭ്യമാവും. ആദ്യമായി അലോട്ട്മെന്‍റ് ലഭിച്ച എല്ലാവരും മാൻഡേറ്ററി ഫീസ് അടക്കണം. അലോട്ട്മെന്‍റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഒന്പതിന് മൂന്നിനകം അതത് കോളജുകളിൽ റിപ്പോർട്ട് ചെയ്ത് അഡ്മിഷൻ എടുക്കണം. നാലാം അലോട്ട്മെന്‍റിന് ശേഷമുണ്ടാകുന്ന ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടാൻ ഹയർ ഓപ്ഷൻ നിലനിർത്തി അഡ്മിഷൻ എടുക്കണം.

ഓപ്പണ്‍ സ്ട്രീം ബിഎ/ ബികോം പ്രവേശനം

വിദൂരവിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയില്ലാത്തവർക്കായി നടത്തുന്ന ബിഎ/ ബികോം (ഓപ്പണ്‍ സ്ട്രീം) പ്രവേശന പരീക്ഷക്ക് 500 രൂപ പിഴയോടെ ജൂലൈ ആറിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്‍റൗട്ട് ജൂലൈ എട്ടിനകം ലഭിക്കണം. വിജ്ഞാപനം www.sdeuoc.ac.in വെബ്സൈറ്റിൽ. ഫോണ്‍: 0494 2400288, 2407512.

അദീബെ ഫാസിൽ ഫൈനൽ ഹാൾടിക്കറ്റ്

11ന് ആരംഭിക്കുന്ന അദീബെ ഫാസിൽ ഫൈനൽ റഗുലർ/സപ്ലിമെന്‍ററി പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ആറ് മുതൽ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം. മലപ്പുറം ഗവണ്‍മെന്‍റ് കോളജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ മലപ്പുറം ഫലാഹിയ അറബിക് കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം. മറ്റ് പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.

പിജി ഡെസർട്ടേഷൻ 30നകം സമർപ്പിക്കണം

പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എംഎ/ എംഎസ് സി/ എംകോം/ എംബിഎ/ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ/ എംലിബ്ഐഎസ് സി/ എംടിഎ (സിസിഎസ്എസ്) പരീക്ഷയുടെ ഡെസർട്ടേഷൻ 30നകം സമർപ്പിക്കണം.

ബിഎംഎംസി പ്രാക്ടിക്കൽ

മൂന്ന്, നാല് സെമസ്റ്റർ ബിഎംഎംസി പ്രാക്ടിക്കൽ പരീക്ഷയുടെ ഷെഡ്യൂൾ വെബ്സൈറ്റിൽ.

എക്സാമിനേഴ്സ് മീറ്റിംഗ്

നാലാം സെമസ്റ്റർ ബിഎസ് സി ഫിസിക്സ് (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2019 പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് തൃശൂർ ജില്ലയിലെ കോളജുകളിലെ ഫിസിക്സ് അധ്യാപകർ 11ന് 10.30ന് എൽത്തുരുത്ത് സെന്‍റ് അലോഷിയസ് കോളജിൽ ഹാജരാകണം.

നാലാം സെമസ്റ്റർ ബിഎസ് സി ബോട്ടണി (സിയുസിബിസി‌എസ്എസ്) ഏപ്രിൽ 2019 പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് തൃശൂർ ജില്ലയിലെ കോളജുകളിലെ ബോട്ടണി അധ്യാപകർ പത്തിന് 10.30ന് പുല്ലൂട്ട് കെകെടിഎം ഗവണ്‍മെന്‍റ് കോളജിൽ ഹാജരാകണം.ജീ​വ​ൻ ര​ക്ഷാ ടെ​ക്നി​ക്കി​ൽ പ​രി​ശീ​ല​നം ന​ൽ​കി
മാ​ത്ത​മാ​റ്റി​ക്സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​നം
ബേ​സി​ക് ലൈ​ഫ് സ​പ്പോ​ര്‍​ട്ട് പ്രോ​ഗ്രാം
കാ​ലി​ക്ക​ട്ടി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​നു ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കാ​ൻ തീ​രു​മാ​നം
എം​എ​സ് സി ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
ബി​ടെ​ക് ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി പ്ര​വേ​ശ​നം
സ്വി​മ്മിം​ഗ് ട്രെ​യി​ന​ര്‍ (വ​നി​ത) അ​ഭി​മു​ഖം
സ​ർ​വ​ക​ലാ​ശാ​ലാ/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
പ​രീ​ക്ഷ​ക​ൾ മാ​റ്റി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ന്ന​ത്തെ പ​രീ​ക്ഷ മാ​റ്റി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
എംഎ/ എംഎസ് സി മൂല്യനിർണയ ക്യാന്പ്
ഓപ്പണ്‍ സ്ട്രീം ഡിഗ്രി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
എം​ബി​എ പ്ര​വേ​ശ​നം
ഓ​ൺ​ലൈ​ൻ ക്വി​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം
എ​ൻ​എ​സ്എ​സ് എം​പാ​ന​ൽ​ഡ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്: ട്രെ​യി​നിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​മു​ഖം
ടെ​ക്നീ​ഷ​ൻ അ​ഭി​മു​ഖം
കാ​ലി​ക്ക​ട്ട് : പ​രീ​ക്ഷാ ന​ട​ത്തി​പ്പ് സു​ഗ​മ​മാ​ക്കാ​ൻ ചോ​ദ്യ​ബാ​ങ്ക് ത​യാ​റാ​ക്കും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.