കാലിക്കട്ടിൽ ഒരു വർഷ എൽഎൽഎം കോഴ്സിന് തുടക്കമായി
തേഞ്ഞിപ്പലം: ഒരു വർഷം ദൈർഘ്യമുള്ള എൽഎൽഎം കോഴ്സിന് കാലിക്കട്ട് സർവകലാശാല നിയമ പഠനവകുപ്പിൽ തുടക്കമായി. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. കോടതികളിൽ കേസുകൾ ഇല്ലാതാവുന്ന കാലത്തിന് വേണ്ടിയാണ് നിയമജ്ഞർ പരിശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് സുരേഷ്കുമാർ പോൾ പ്രഭാഷണം നടത്തി. ഡോ.മേഴ്സി തെക്കേക്കര, സ്വാശ്രയ വിഭാഗം ഡയറക്ടർ ഡോ.കെ.മുഹമ്മദ് ഹനീഫ എന്നിവർ പ്രസംഗിച്ചു.