ബിരുദ പ്രവേശനം എസ് സി/എസ്ടി വിഭാഗക്കാർക്കുള്ള സ്പെഷൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ബിരുദ പ്രവേശനം എസ് സി/ എസ്ടി വിഭാഗക്കാർക്കുള്ള ആദ്യ സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സ്പെഷൽ അലോട്ട്മെന്റ് ലഭിച്ചവർ 16ന് ഉച്ചയ്ക്ക് ശേഷം മൂന്നിനുള്ളിൽ അഡ്മിഷൻ എടുക്കണം. നാലാമത്തെ അലോട്ട്മെന്റിനുശേഷം കോളജുകളിൽ നിലനിൽക്കുന്ന (എസ്.സി/ എസ്.ടി. വിഭാഗക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകൾ ഒഴിച്ച്) ഒഴിവുകൾ നികത്തുന്നതിന് കോളജുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവരുടെ ലിസ്റ്റ് ലഭ്യമാണ്. പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടവർ 16ന് ഉച്ചയ്ക്ക് ഒന്നിനുള്ളിൽ അതത് കോളജുകളിൽ റിപ്പോർട്ട് ചെയ്യണം. വിദ്യാർഥികൾക്കോ അവരുടെ പ്രതിനിധികൾക്കോ കോളജുകളിൽ റിപ്പോർട്ട് ചെയ്യാം. റിപ്പോർട്ട് ചെയ്തവരിൽ നിന്ന് അതത് കോളജുകൾ 16ന് ഉച്ചയ്ക്ക് രണ്ടിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ഈ റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും തുടർന്ന വരുന്ന ഒഴിവുകളിലേക്ക് അഡ്മിഷൻ നടത്തുക. എസ് സി/ എസ്ടി വിഭാഗക്കാർക്ക് രണ്ടാം സ്പെഷൽ അലോട്ട്മെന്റ് 18ന് നടത്തും.
എക്സാമിനേഴ്സ് മീറ്റിംഗ്
നാലാം സെമസ്റ്റർ ബിഎസ് സി ബോട്ടണി (സിയുസിബിസിഎസ്എസ്) പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കോട്, വയനാട് ജില്ലകളിലെ കോളജുകളിലെ ബോട്ടണി അധ്യാപകർ 19ന് 10.30ന് ചേളന്നൂർ എസ്എൻജി കോളജിൽ ഹാജരാകണം.
ചെതലയം ട്രൈബൽ സ്റ്റഡീസിൽ ഗസ്റ്റ് ലക്ചറർ കരാർ നിയമനം
വയനാട് ചെതലയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ ഗസ്റ്റ് ലക്ചറർ കരാർ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 20. യോഗ്യത: സോഷ്യോളജിയിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ പിജിയും നെറ്റ്/ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡിയും. പ്രതിമാസ വേതനം: 42,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ളവരുടെ അഭാവത്തിൽ സോഷ്യോളജിയിൽ 55 ശതമാനം മാർക്കോടെ പിജി ഉള്ളവരെയും പ്രതിമാസം 25,000 രൂപ നിരക്കിൽ പരിഗണിക്കും. പ്രായം 2019 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. സംവരണ വിഭാഗത്തിന് അർഹമായ വയസിളവ് അനുവദിക്കും. വിവരങ്ങൾ www.uoc.ac.in വെബ്സൈറ്റിൽ.
എംബിഎ പ്രോഗ്രാമുകൾക്ക് അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം
സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എംബിഎ റഗുലർ, ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് പ്രോഗ്രാമുകൾക്ക് (സ്വാശ്രയം) അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 25. ഉയർന്ന പ്രായപരിധി 65 വയസ്. വിവരങ്ങൾ www.uoc.ac.in വെബ്സൈറ്റിൽ.
ബിഎ/ ബികോം ഓപ്പണ്‍ സ്ട്രീം പ്രവേശന പരീക്ഷ 13ന്
വിദൂരവിദ്യാഭ്യാസ വിഭാഗം അടിസ്ഥാന യോഗ്യതയില്ലാത്തവർക്ക് ബിരുദ പ്രവേശനത്തിന് നടത്തുന്ന ബിഎ/ ബികോം (ഓപ്പണ്‍ സ്ട്രീം) പ്രവേശന പരീക്ഷ 13ന് തൃശൂർ സെന്റ് തോമസ് കോളജ്, മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ്, വളാഞ്ചേരി എംഇഎസ് കെവിഎം കോളജ്, കോഴിക്കോട് ഗവണ്മെന്റ് ആർട്സ് ആന്റ് സയൻസ് കോളജ്, മടപ്പള്ളി ഗവണ്മെന്റ് കോളജ്, മുട്ടിൽ ഡബ്ല്യൂഎംഒ കോളജ് എന്നിവിടങ്ങളിൽ നടക്കും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ ഏറ്റവും അടുത്ത പരീക്ഷാ കേന്ദ്രത്തിൽ അപേക്ഷയുടെ പകർപ്പുമായി ഹാജരായാൽ പരീക്ഷ എഴുതാൻ അനുവദിക്കും.
യുജി അഞ്ച്, ആറ് സെമസ്റ്റർ ട്യൂഷൻ ഫീ അടക്കണം
വിദൂരവിദ്യാഭ്യാസം യുജി അഞ്ച്, ആറ് സെമസ്റ്റർ (മൂന്നാം വർഷം2017 പ്രവേശനം) ട്യൂഷൻ ഫീസ് പിഴകൂടാതെ 30 വരെയും 100 രൂപ പിഴയോടെ ആഗസ്റ്റ് ഒന്‍പത് വരെയും അടക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം എസ്ഡിഇയിൽ ആഗസ്റ്റ് 17നകം ലഭിക്കണം. വിവരങ്ങൾ www.sdeuoc.ac.in വെബ്സൈറ്റിൽ. ഫോണ്‍: 0494 2407494, 2407356.
എംഎ കംപാരറ്റീവ് ലിറ്ററേച്ചർ പ്രവേശന പരീക്ഷ
റഷ്യൻ പഠനവകുപ്പിൽ എംഎ കംപാരറ്റീവ് ലിറ്ററേച്ചറിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിച്ചവർ 17ന് പത്തിന് പ്രവേശന പരീക്ഷക്ക് അപേക്ഷയുടെ പ്രിന്റൗട്ടും തിരിച്ചറിയൽ രേഖയും സഹിതം പഠനവകുപ്പിൽ ഹാജരാകണം.
ബികോം/ ബിബിഎ പുനഃപരീക്ഷ
ഫെബ്രുവരി അഞ്ചിന് നടത്തിയ കോളജ്/ വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ ബികോം/ ബികോം വൊക്കേഷണൽ/ ബിബിഎ (സിയുസിബിസിഎസ്എസ്) പേപ്പർ ടിഎംഎൽ1 എ07മോഡേണ്‍ ലാംഗ്വേജ്1 (2017 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ആഗസ്റ്റ് എട്ടിന് ഉച്ചക്ക് 1.30ന് നടക്കും.
ബിഎസ് സി ഇലക്ട്രോണിക്സ് സ്പെഷൽ സപ്ലിമെന്ററി പരീക്ഷ
രണ്ട്, നാല്, ആറ് സെമസ്റ്റർ ബിഎസ് സി (നോണ്‍ സിസിഎസ്എസ്) ഇലക്ട്രോണിക്സ് (1999 പ്രവേശനം) സ്പെഷൽ സപ്ലിമെന്ററി പരീക്ഷ 24ന് ആരംഭിക്കും. ഹാൾടിക്കറ്റ് സ്പെഷൽ സപ്ലിമെന്ററി യൂണിറ്റിൽ നിന്നും 22 മുതൽ വിതരണം ചെയ്യും. ഐഡി പ്രൂഫ് സഹിതം ഹാജരാകണം.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം 2018 മേയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംകോം പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎസ് സി സ്റ്റാറ്റിസ്റ്റിക്സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ അറബിക് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
2018 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം) നവംബർ 2018 സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
ഒന്ന്, നാല് വർഷ ബിഎഫ്എ ഏപ്രിൽ 2019 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
എംഎസ് സി അപ്ലൈഡ് സൈക്കോളജി എൽസി സീറ്റ് ഒഴിവ്
മനഃശാസ്ത്ര പഠനവകുപ്പിൽ എംഎസ് സി അപ്ലൈഡ് സൈക്കോളജിക്ക് ലാറ്റിൻ കത്തോലിക്ക് വിഭാഗം ഒഴിവുള്ള സീറ്റിലേക്ക് 17ന് 10.30ന് പഠനവകുപ്പിൽ അഭിമുഖം നടത്തും. എൻട്രൻസ് പരീക്ഷ എഴുതിയ പ്രസ്തുത വിഭാഗം വിദ്യാർഥികൾ ഹാജരാകണം. ഫോണ്‍: 9539307841.
ക്വട്ടേഷൻ ക്ഷണിച്ചു
പഴയ പത്രക്കടലാസുകളും മാഗസിനുകളും വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 18ന് പകൽ 12 നകം പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 0494 2407230.