കേരള ആരോഗ്യശാസ്ത്ര സർവകലാശാല സെപ്റ്റംബർ മൂന്നുമുതൽ ആരംഭിക്കുന്ന രണ്ടാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീമുകാർക്കും 2010 സ്കീമിലെ അർഹതയുള്ളവർക്കും) പരീക്ഷയ്ക്ക് ഈമാസം 29 മുതൽ ഓഗസ്റ്റ് 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഓഗസ്റ്റ് 16 വരേയും 315 രൂപ സൂപ്പർഫൈനോടുകൂടി 17 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാഫലം
ജൂണിൽ നടത്തിയ അഞ്ചാംവർഷ ഫാം ഡി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈമാസം 25നകം അപേക്ഷിക്കണം.
ജൂണിൽ നടത്തിയ രണ്ടാംവർഷ ഫാം ഡി പോസ്റ്റ് ബാക്കുലറേറ്റ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈമാസം 25നകം അപേക്ഷിക്കണം.